വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | Indian | |||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Kathakkurichi, Pudukkottai District | 17 ഏപ്രിൽ 1981|||||||||||||||||||||||||||||||||||||||||||||||||||||||||||||
താമസം | Kathakkurichi, Pudukkottai District | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Alma mater | NIS, Sports Authority of India(SAI),Bangalore | |||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.70 മീറ്റർ (5 അടി 7 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാരം | 64 കിലോഗ്രാം (141 lb) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
കായികയിനം | Running | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Event(s) | 800 metres, 1500 metres | |||||||||||||||||||||||||||||||||||||||||||||||||||||||||||||
നേട്ടങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||
Personal best(s) | 800m: 1:55.45 1500m: 4:11.66 National record 3000m: 10:44.65 World Peace Sports Festival Ambassador −2003, Korea,[1] All India Inter University Record Holder: 800Mtrs-2:07.68 Secs. | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
|
തമിഴ്നാട്ടുകാരിയായ ഓട്ടക്കാരിയാണ് ശാന്തി സൗന്തിരരാജൻ ഇംഗ്ലീഷ്: Santhi Soundarajan (Shanthi Soundararajan,തമിഴ്: சாந்தி சௌந்திரராஜன், ജനനം: ഏപ്രിൽ1981) ഇന്ത്യക്ക് വേണ്ടി12 അന്തർദേശീയ മെഡലുകളും തമിഴ്നാടിനുവേണ്ടി 50 മെഡലുകളും ശാന്തി നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യത്തെ തമിഴത്തിയും ശാന്തിയാണ്.[2] മധ്യധൂരഓട്ടത്തിലാണ് ശാന്തി സാധാരണ മത്സരിക്കുന്നത്. 2006 എഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയശേഷം ലിംഗപരിശോധനയിൽ പരാജയപ്പെട്ടു എന്നു പറഞ്ഞ് മെഡൽ തിരിച്ചു വാങ്ങിക്കുകയും മത്സരങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തു.[3]
തമിഴ് നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലുള്ള കത്തക്കുറിച്ചി എന്ന ഗ്രാമത്തിൽ 1981 ഏപ്രിൽ 17 നു ജനിച്ചു. വളരെ ദരിദ്രരായിരുന്നു ശാന്തിയുടെ മാതാപിതാക്കൾ. ചെറിയ കൂരയിലായിരുന്നു അവരുടെ ജിവിതം. 4 സഹോദരങ്ങൾ ഉൺറ്റാായിരുന്നു. അച്ഛനും അമ്മയും മറ്റൊരു പട്ടണത്തിൽ ഇഷ്ടികക്കളത്തിലായിരുന്നു പണിയെടുത്തിരുന്നത്. കടുത്ത ദാരിദ്ര്യത്തിൽ വളരുമ്പോൾ പോഷകാഹാരക്കുറവുമൂലം ഉണ്ടാകാവുന്ന പ്രശ്നങ്ങൾക്കിടയിലും ശാന്തി തമിഴ്നാടിന്റെ അഭിമാനമായ ഓട്ടക്കാരിയായി വളർന്നു.[4] ശാന്തിയുടെ മുത്തച്ഛനാണ് ശാന്തിയെ ഓടാനായി ആദ്യം പ്രചോദിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും. 13 വയസ്സുള്ളപ്പോൾ അദ്ദേഹം ശാന്തിക്ക് ഒരു ജോഡി ഷൂകൾ വാങ്ങിക്കൊടുക്കുകയും മണ്ണിൽ ഓടാൻ പഠിപ്പിക്കുകയും ചെയ്തു.
സ്കൂളിൽ എട്ടാം തരത്തിൽ പഠിക്കുന്ന സമയത്ത് ഒരു ചെറിയ മത്സരത്തിൽ കപ്പ് നേടിയതാണ് ആദ്യത്തെ നേട്ടം. അതിനുശേഷം സ്കൂൾ തലത്തിൽ 13 കപ്പുകൾ കൂടി നേടി സ്കൂളീന്റെ അഭിമാനമായി. അടുത്തുള്ള സ്കൂളിന്റെ കായിക പരിശീലകൻ ഇത് കണ്ട് അവളെ അദ്ദേഹത്തിന്റെ സ്കൂളിലേക്ക് ചേർത്തു. അദ്ദേഹം അവൾക്ക് ഫീസും യൂണിഫോമും ഉച്ചഭക്ഷണവും സൗജന്യമായി നൽകി. ജീവിതത്തിൽ ആദ്യമായി മൂന്നു നേരം ഭക്ഷണം കിട്ടുന്നതപ്പോഴാണ്. ഹൈസ്കൂളിനു ശേഷം ശാന്തിക്ക് പുതുക്കോട്ടയിലെ ആർട്സ് കോളേജിൽ നിന്ന് പഠന സഹായത്തോടെ പ്രവേശനം ലഭിച്ചു. എന്നാൽ താമസിയാതെ ശാന്തിക്ക് ചെന്നൈയിലുള്ള മറ്റൊരു കോളേജിലേക്ക് ചേക്കേറേണ്ടി വന്നു. ഇതിനിടയിൽ ദേശീയ മത്സരങ്ങളിൽ സ്വർണ്ണമെഡലുകൾ ജയിക്കാൻ തുടങ്ങിയിരുന്നു. [5] പുതുക്കോട്ടയിൽ ഓട്ടം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വന്തമായി ഒരു പരിശീലകേന്ദ്രം ശാന്തി ആരംഭിച്ചിരുന്നു. ഇവിടെ പഠിക്കുന്നവരിൽ നിന്ന് ഫീസ് വാങ്ങിയിരുന്നില്ല.[6]
ദൊഹ ഏഷ്യാഡ് വിജയത്തിളക്കത്തിൽ തമിഴ്നാട് സർക്കാരിൽ നിന്ന് പോലീസ് സേനയിലേക്ക് ജോലിക്കുള്ള ക്ഷണവും ലഭിച്ചിരുന്നു. എന്നാൽ ഇതെല്ലാം തകർന്നടിഞ്ഞിരുന്നു. [7]2006 ൽ മത്സരങ്ങളിൽ നിന്ന് വിലക്കപ്പെട്ടശേഷം ശാന്തി ആത്മഹത്യക്ക് ശ്രമിച്ചു. [8]2007ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഒരു ടി.വി.യും ഒന്നരലക്ഷം രൂപയും സമ്മാനമായി നൽകി. എന്നാൽ ശാന്തി ഇത് തന്റെ കീഴിൽ അഭ്യസിച്ചിരുന്ന കുട്ടികളുടെ ക്ഷേമത്തിനായി നൽകി. 2009 ആയപ്പോഴേക്കും ശാന്തി പരിശീലിപ്പിച്ച കുട്ടികൾ മാരത്തണിലും ദീർഘദൂര ഓട്ടമത്സരങ്ങളിലും മത്സരിച്ച് വിജയിച്ചു തുടങ്ങി. ഏതാണ്ട് ഈ സമയത്ത് സൗത്ത് ആഫ്രിക്കൻ ഓട്ടക്കാരിയാ കാസ്റ്റെർ സെമന്യയുറ്റെ മധ്യസ്ഥശ്രമങ്ങളുറ്റെ ഫലം പ്രഖ്യാപിക്കുവാനിരിക്കുകയായിരുന്നു. അതിൽ മെഡൽ തിരിച്ച് സെമന്യക്ക് ലഭിക്കുകയാണെങ്കിൽ അതേ നിലപാട് തന്നെ ശാന്തിക്കും ലഭിക്കാൻ ശ്രമിക്കുമെന്നു അത്ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്റ്യയുടെ ജനറൽ സെക്ക്രട്ടറി ലളിത് ഭാനോട്ട് അറിയിച്ചു. കാര്യമായ വ്യത്യാസം ഒന്നും ഉണ്ടായില്ല എന്നു മാത്രമല്ല ജോലി ഇല്ലാതിരുന്ന ശാന്തി അച്ഛനമ്മമാർ പോയിരുന്ന ഇഷ്ടികക്കളത്തിൽ പണിയെടുക്കേണ്ടതായും വന്നു.[9] തമിഴ് മാത്രം അറിയാവുന്ന ശാന്തിക്ക് തന്റെ പ്രശ്നത്തിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാൻ കഴിഞ്ഞിരുന്നുമില്ല. ഇത് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോറ്ട്ട് ചെയ്തു.
ഇഷ്ടികക്കളത്തിൽ പണിയെടുക്കുകയാണെന്നുള്ള മാധ്യമാ വാർത്തകളെത്തുടർന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർസ് അധികൃതർ ഇടപെട്ടു. [10] ഗെയിൽ ഇടക്കാല ആശ്വാസമെന്ന നിലയിൽ ഒരു ലക്ഷം രൂപ അനുവദിച്ചു. [11]2013 ൽ ശാന്തിയുടെ അപേക്ഷകളിൽ സായി അനുകൂലമായ നിലപാടെടുക്കുകയും ബാംഗളൂരുവിൽ ഡിപ്ലോമ പഠനത്ത്തിനു അവസരമൊരുക്കുകയും ചെയ്തു. [12] എന്നാൽ പഠനം കഴിഞ്ഞ ശാന്തിക്ക് ജോലി തരാൻ ആരും തയ്യാറായിരുന്നില്ല. പിന്നീട്, ഗോപീ സുന്ദർ തുടങ്ങി മറ്റു പലരുടേയും സഹായത്തോടെ 2016 മാർച്ചിൽ ശാന്തി വിവരാവകാശ നിയമപ്രകാരം തന്റെ ലിംഗപരിശോധനാഫലങ്ങൾ വെളിച്ചത്തുകൊണ്ടുവരണമെന്നു അഭ്യർത്ഥിച്ചു അപേക്ഷനൽകി.[13] എന്നാൽ ഇതിനു വിപരീതമായ മറുപടിയാണ് ലഭിച്ചത്. ഇതിനെതിരെ മനുഷ്യാവകാശം കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നൽകി. സെപ്തംബറിൽ പട്ടികജാതിക്കാർക്ക് വേണ്ടിയുള്ള ദേശീയ കമ്മീഷൻ യുവജനക്ഷേമ മന്ത്രാലയത്തിനു നോട്ടീസ് നൽകുകയും തൽഫലമായി ഡിസംബറിൽ ശാന്തിക്ക് സർക്കാർ ഉടമസ്ഥതയിലുള്ള സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയിൽ സ്ഥിരം പരിശീലകയായി ജോലി ലഭിച്ചു.[6]
2005 ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന എഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്തു. ആ മത്സരത്തിൽ വെള്ളിമെഡൽ നേടാൻ ശാന്തിക്കായി.2005 ൽ ബംഗലൂരിവിൽ വച്ച് നടന്ന ദേശീയ മീറ്റിൽ 800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ എന്നീ ഇനങ്ങളിൽ വിജയിച്ചു. 3000 മീറ്റർ സ്റ്റീപ്പിൾ ചേയ്സിൽ 10:44:65 എന്ന ദേശീയ റെക്കോർഡ് ശാന്തിയുടെ പേരിൽ കുറിക്കപ്പെട്ടു. 2006 ൽ ദോഹയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ കസാഖിസ്താന്റെ വിക്ടോറിയ യാലോവ്റ്റ്സേവയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 2 മിനിറ്റ് 3.16 സെക്കന്റിൽ വെള്ളി മെഡൽ നേടി[6]. ഈ മത്സരവിജയത്തിനുശേഷം ശാന്തിയുടെ മത്സരയോഗ്യതയിൽ ചോദ്യചിഹ്നം ഉയർന്നു തുടങ്ങി.[14]
{{cite web}}
: CS1 maint: numeric names: authors list (link)