ശിക്ഷ സ്ക്കൂളുകളിൽ

മുൻകാലങ്ങളിൽ സ്ക്കൂളിൽ അച്ചടക്കം നിലനിർത്തുന്നതിനായി ശാരീരിക ശിക്ഷ അനുവദിച്ചിരുന്നു എന്നാൽ ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടുകളും നിരവധി ഗവൺമെൻറ് ഉത്തരവുകളും സ്ക്കൂളുകളിലെ എല്ലാത്തരം ശിക്ഷകളേയും നിരോധിച്ചിരിക്കുകയാണ്.ശാരീരികമായ ശിക്ഷകൾ മാത്രമല്ല മാനസികമായ ശിക്ഷകൾ, ക്ലാസിനു വെളിയിൽനിർത്തൽ,എഴുനേൽപ്പിച്ചുനിറുത്തൽ,അധിക്ഷേപിക്കൽപരിഹസിക്കൽ തുടങ്ങി എല്ലാവിധ ശിക്ഷകളും കേരളത്തിലെ സ്ക്കൂളുകളിൽ നിരോധിച്ചിരിക്കുകയാണ്.