![]() ശിഖ ടാൻഡൻ, അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾ കലാമിൽ നിന്നും അർജ്ജുന അവാർഡ് -2005 സ്വീകരിക്കുന്നു. | |
വ്യക്തിവിവരങ്ങൾ | |
---|---|
മുഴുവൻ പേര് | ശിഖ ടാൻഡൻ |
National team | ![]() |
ജനനം | 12 ജനുവരി 1985 |
Alma mater | Jain University, Bengaluru |
Sport | |
കോളേജ് ടീം | Jain University |
പ്രശസ്ത ഇന്ത്യൻ നീന്തൽ താരമാണ് ശിഖ ടാൻഡൻ. ഇംഗ്ലീഷ്: Shikha Tandon (ജനനം ജനുവരി 20, 1985) 146 ദേശീയ മെഡലുകളും 36 അന്തർദേശീയ മെഡലുകളും നേടിയിട്ടുണ്ട്. ഇപ്പോൾ അമേരിക്കയിലെ യുഎസ്.എ.ഡിഎ യുടെ ശാസ്ത്രവിഭാഗത്തിൽ ജോലി ചെയ്യുന്നു.[1]
1985 ജനുവരി 12 നു ജനിച്ചു. സഹോദരൻ ശോഭിതിനു ആസ്ത്മയുണ്ടായിരുന്നു. ഇതിനു പ്രതിരോധമായി ശ്വാസകോശ അളവ് കൂട്ടാനായി വൈദ്യനിർദ്ദേശ പ്രകാരം നീന്തൽ പഠിക്കാനായി അമ്മക്കൊപ്പം ശോഭിത് പോവുമായിരുന്നു. ശിഖയും ഇതിനൊപ്പം ചേർന്നു നീന്തൽ പഠിച്ചു. താമസിയാതെ നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി
ജൈൻ സർവ്വകലാശാലയുടെ കീഴിലുള്ള ശ്രീ ഭഗവാൻ മഹാവീർ ജൈൻ കോളേജിൽ പഠിക്കുന്ന കാലത്ത് നീന്തൽ ചാമ്പ്യനായിരുന്നു.[2] പിന്നീട് ബാംഗ്ലൂർ സർവ്വകലാശാലയിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദം കരസ്ഥമാക്കി. അതിനുശേഷം അമേരിക്കയിലെ ഒഹയോവിലെ കേസ് വെസ്റ്റേർൺ യൂണിവേർസിറ്റിയിൽ നിന്ന് ബയോളജിയിലും ബയോടെക്നോജിയിലും ഇരട്ട ബിരുദാനന്തബിരുദം നേടിയശേഷം കോളറാഡോയിലുള്ള യുഎസ്എ.ഡി. ഏജൻസിയിൽ ശാസ്ത്രവിഭാഗത്തിലെ പദ്ധതി നടത്തിപ്പുകാരിയയി ജോലി ചെയ്യുന്നു.[3]
12 വയസ്സുള്ളപ്പോൾ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്ന് ലഭിച്ച വെങ്കല മെഡലാണ് ആദ്യത്തെ ദേശീയ നേട്ടം. 13 വയസ്സുള്ളപ്പോൾ എഷ്യൻ ഗെയിംസിൽ പങ്കെടുത്തു. ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് 16 വയസ്സുള്ളപ്പോഴാണ്. 2001 ൽ നടന്ന ദേശീയ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ മെഡ്ലേയിൽ പുതിയ ദേശീയ റെക്കോർഡോടെ സ്വർണ്ണം നേടി.[4] ബുസാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 ഫ്രീസ്റ്റൈലിൽ എട്ടാം സ്ഥനമേ ലഭിച്ചുള്ളൂ.[5] 57 മത്തെ ദേശീയ സീനിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ഫ്രീസ്റ്റൈലിൽ നിലവിലെ റിക്കോർഡ് തകർത്തു സ്വർണ്ണം നേടി 26.6 സെക്കന്റ് ആയിരുന്നു സമയം കുറിച്ചത്. [6] ആ ചാമ്പ്യൻഷിപ്പിൽ അഞ്ച് വ്യക്തിഗത സ്വർണ്ണമെഡലുകൾ നേടിയ ശിഖ തുടർച്ചയായി മൂന്നാമത്തെ പ്രാവശ്യം രാജ്യത്തെ മികച്ച നീന്തൽ താരത്തിനുള്ള പുരസ്കാരവും നേടുകയുണ്ടായി.[5]
{{citation}}
: More than one of |accessdate=
and |access-date=
specified (help)More than one of |accessdate=
ഒപ്പം |access-date=
specified (സഹായം)
{{citation}}
: Missing or empty |title=
(help)ശൂന്യമായതോ ഇല്ലാത്തതോ ആയ |title=
(സഹായം)
<ref>
ടാഗ്;
jain2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
{{cite journal}}
: Cite journal requires |journal=
(help)CS1 maint: extra punctuation (link)[പ്രവർത്തിക്കാത്ത കണ്ണി]