ശിവാനി കടാരിയ

ശിവാനി കടാരിയ
വ്യക്തിവിവരങ്ങൾ
National team ഇന്ത്യ
ജനനം (1997-09-27) സെപ്റ്റംബർ 27, 1997  (27 വയസ്സ്)
ഗുഡ്‌ഗാവ്, ഹരിയാണ, ഇന്ത്യ
Sport
കായികയിനംSwimming
Strokesഫ്രീസ്റ്റൈൽ

ഇന്ത്യയിലെ ഒരു വനിതാ നീന്തൽ താരമാണ് ശിവാനി കടാരിയ. റിയോ ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ വനിതകളുടെ ഫീറ്റ്‌സ് ഇനത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നു. വനിതകളുടെ ഫീറ്റ്‌സിൽ ശിവാനി കടാരിയ 41ആം സ്ഥാനത്തായി പുറത്തായി. രണ്ടു മിനിറ്റ് 09.30 സെക്കന്റിനാണ് കടാരിയ ഫീറ്റ്‌സ് പൂർത്തിയാക്കിയത്.

നേട്ടങ്ങൾ

[തിരുത്തുക]
  • 2016 ഫെബ്രുവരിയിൽ ഗുവാഹത്തിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ശിവാനി കടാരിയ സ്വർണ്ണം നേടി.
  • 2016 ലെ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതിലൂടെ 2004ലെ ഏതൻസ് ഒളിമ്പിക്‌സിന് ശേഷം ഒരു ഒളിമ്പിക്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി ശിവാനി.[1][2] റിയോയിൽ 200 മീറ്റർ ഫ്രീസ്‌റ്റൈൽ ഹീറ്റ്‌സിൽ മത്സരിച്ച ശിവാനി കടാരിയ 28ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രാഥമിക റൗണ്ടിൽതന്നെ പുറത്തായി.
  • സിബിഎസ്ഇ സ്‌കൂൾ നാഷണൽ നീന്തൽ അണ്ടർ 14 ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടി.[3]
  • 200 മീറ്ററിൽ ഫ്രീസ്‌റ്റൈലിൽ ശിവാനിയുടെ മികച്ച സമയം രണ്ട് മിനിറ്റും നാല് സെക്കന്റുമാണ്.[4]

ജീവിത രേഖ

[തിരുത്തുക]

ഹരിയാന സ്വദേശിയാണ്. ആറാം വയസ്സ് മുതൽ നീന്തൽ പരിശീലനം ആരംഭിച്ചു. വീടിന് സമീപത്തുള്ള ബാബ ഗംഗ് നാഥ് നീന്തൽ കേന്ദ്രത്തിലാണ് പരിശീലനം തുടങ്ങിയത്. പിതാവ് ഹർബീർ, മീന കടാരിയയാണ് മാതാവ്.[5]

അവലംബം

[തിരുത്തുക]