ശിവ്കർ ബാപ്പുജി തൽപഡെ | |
---|---|
ജനനം | 1864[1] |
മരണം | 1916 (വയസ്സ് 51–52) [1] |
ദേശീയത | ഭാരതീയൻ |
വിദ്യാഭ്യാസം | കല,വേദം |
കലാലയം | Sir J J School of Art, Mumbai |
തൊഴിൽ | അദ്ധ്യാപകൻ |
മുൻഗാമി | സ്വാമി ദയാനന്ദ സരസ്വതി, श्री चिरंजीलाल वर्मा |
പ്രസ്ഥാനം | സനാതന വൈദികം |
1864-ൽ മുംബൈയിൽ ജനിച്ച ശിവ്കർ ബാപ്പുജി തൽപഡെ(ഇംഗ്ലീഷ്: Shivkar Bāpuji Talpade, മറാഠി: शिवकर बापूजी तळपदे) 1895-ൽ മനുഷ്യനെ വഹിക്കാത്ത ഒരു ആകാശ യാനം നിർമ്മിച്ച് പറപ്പിച്ചു തെളിച്ചതായി പറയപ്പെടുന്ന ഒരു ഭാരതീയ പണ്ഡിതനാണ്.[2] തൽപഡെയുടെ വിമാനത്തിന് 'മരുത്‌സഖാ' (ഇംഗ്ലീഷ്: Marutsakhā, സംസ്കൃതം: मरुत्सखा വായുവിന്റെ സുഹൃത്ത് എന്ന അർത്ഥത്തിൽ) എന്നായിരുന്നു പേരു നൽകിയിരുന്നത്. അദ്ദേഹം മുംബൈയിൽ ജീവിച്ചിരുന്ന ഒരു സംസ്കൃത പണ്ഡിതനും വേദജ്ഞനും ആയിരുന്നു.[3]
വിമാന എന്നതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിർമ്മിച്ചതാണ് മരുത്‌സഖാ എന്നു കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] മരുത്ശക്തി(ഇംഗ്ലീഷ്: Marutsakthi) എന്നായിരുന്നു ആ വിമാനത്തിന്റെ പേരെന്നും ഒരഭിപ്രായമുണ്ട്.[1] വിമാന എന്നതിന് സംസ്കൃതത്തിൽ പറക്കുന്ന വാഹനം എന്നാണ് അർത്ഥം, എന്ന് ഡി.കെ. കാഞ്ജിലാലിന്റെ 1985-ലെ വിമാന ഇൻ ഏൻഷ്യന്റ് ഇന്ത്യ : ഏയ്റോപ്ലേൻസ് ഓർ ഫ്ലൈയിംഗ് മെഷീൻസ് ഇൻ ഏൻഷ്യന്റ് ഇന്ത്യ(ഇംഗ്ലീഷ്: Vimana in Ancient India: Aeroplanes Or Flying Machines in Ancient India)യിൽ പ്രതിപാദിക്കുന്നു, അതു പോലെ തന്നെ തൽപഡെയെപറ്റി മറാഠാ ഭാഷാ ദിനപത്രമായ കേസരിയിലെ ലേഖനങ്ങളിലും പറഞ്ഞിരിക്കുന്നു.[4] തൽപഡേയുടെ ഒരു ശിഷ്യനായ പണ്ഡിറ്റ്. എസ്.ഡി. സതാവ്‌ലേക്കർ എഴുതിയതനുസരിച്ച് മരുത്സഖായ്ക്ക് ഏതാനും മിനുട്ടുകൾ പറക്കാൻ കഴിഞ്ഞിരുന്നു.[5]
കെ.ആർ.എൻ. സ്വാമിയുടെ അഭിപ്രായത്തിൽ
“ | പ്രസിദ്ധനായ ഭാരതീയ നീതിപതിയും ഒരു ദേശീയവാദിയുമായ മഹാദേവ ഗോവിന്ദ റാനഡേയും എച്.എച്. സയാജി റാവു ഗേയ്ക്ക്വാദും നയിച്ച ആകാംക്ഷാഭരിതരായ ഒരു കൂട്ടം കാണികൾക്ക് മനുഷ്യനെ വഹിക്കാൻ ത്രാണിയില്ലാത്തതെങ്കിലും പറക്കുന്ന മരുത്‌സഖാ എന്ന പേരിലെ ഒരു ആകാശയാനം പറന്നു പൊങ്ങുന്നതും 1500 അടി ഉയരത്തിലെത്തി തിരിച്ച് ഭൂമിയിൽ പതിക്കുന്ന കാഴ്ചകാണാനുള്ള ഭാഗ്യമുണ്ടായി. | ” |
— [1] |
ഈ പരീക്ഷണപ്പറക്കലിന്റെ സമയത്തെ മഹാദേവ് ഗോവിന്ദ് റാനാഡേയുടേയും സയ്യാജിറാവു ഗേയ്‌ക്ക്‌വാദിന്റേയും സാന്നിദ്ധ്യം "ആന്നൽസ് ഓഫ് ദി ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്"(ഇംഗ്ലീഷ്: Annals of the Bhandarkar Oriental Research Institute)-ലും പരാമർശിച്ചിട്ടുണ്ട്.[6] 2004-ൽ ഒരു മുൻ ഇന്ത്യൻ പ്രതിരോധ വകുപ്പ് ഓഫീസർ മരുത്‌സഖായ്ക്ക് തന്റെ യഥാർത്ഥത്തിൽ സങ്കല്പിക്കപ്പെട്ട കഴിവുകൾ മുഴുവൻ പ്രവർത്തിപ്പിക്കാൻ സാങ്കേതികമായ കാരണങ്ങളാൽ കഴിഞ്ഞില്ല എന്ന് നിരീക്ഷിക്കുകയുണ്ടായി.[5]
ചരിത്രപരമായി ഈ പറക്കൽ പരീക്ഷണത്തിന്റെ സാങ്കേതികത്തികവിന്റെ സാധ്യതകളും അതിന്റെ വിജയത്തിന്റെ സാദ്ധ്യതകളും തുലോം വിരളമായി കണക്കാക്കപ്പെടുന്നു. ഈ പരീക്ഷണത്തിന് തൽപഡേ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന വേദിക് അയോൺ ഡിസൈൻ പിന്നീട് ആകാശ യാത്രക്കുതകുന്നതാണോയെന്ന് സാങ്കേതിക സാദ്ധ്യതാ പഠനത്തിന് വിഷയമാക്കിയിട്ടുണ്ട്.[7] സ്റ്റീവൻ ജെ. റോസെൻ തന്റെ "ദി ജെഡി ഇൻ ദി ലോട്ടസ്: സ്റ്റാർ വാർസ് ആന്റ് ദി ഹിന്ദു ട്രഡീഷൻ"(ഇംഗ്ലീഷ്: The Jedi in the Lotus: Star Wars and the Hindu Tradition) പുസ്തകത്തിലും ഇതേ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.[8] പരീക്ഷണത്തിനു ശേഷം മരുത്‌സഖാ തൽപഡേയുടെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ മരണം വരെ സൂക്ഷിച്ചിരുന്നത്. തൽപഡെയുടെ ഒരു മരുമകൾ റോഷൻ തൽപഡേയോടു സംസാരിച്ചിട്ടുള്ള വെലാകരയുടെ വിവരണമനുസരിച്ച് തൽപഡേയുടെ കുടുംബം ആ ആകാശയാനത്തിന്റെ ചട്ടക്കൂട്ടിൽ ഇരുന്ന് തങ്ങൾ പറക്കുന്നതായി സങ്കല്പിക്കുമായിരുന്നത്രേ.[4] മരുത്‌സഖായുടെ ഒരു പുനർനിർമ്മിച്ച പകർപ്പ് വില്ലെ പാർലെയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു, ഈ പരീക്ഷണം സംബന്ധിച്ച വിവരണങ്ങളും രേഖകളും എച്.എ.എല്ലിലും സംരക്ഷിച്ചിട്ടുണ്ട്.[5]
{{cite book}}
: |access-date=
requires |url=
(help)
{{cite journal}}
: Unknown parameter |coauthors=
ignored (|author=
suggested) (help)