ശുകൻ | |
---|---|
![]() പരീക്ഷിത്തിനോടും ഋഷിമാരോടും ശുകൻ പ്രസംഗിക്കുന്നു | |
Personal Information | |
കുടുംബം | മാതാപിതാക്കൾ |
പി വരി | |
കുട്ടികൾ | മക്കൾ[1]
|
ബന്ധുക്കൾ | ധൃതരാഷ്ട്രർ, പാണ്ഡു, വിദുരർ (അർദ്ധ സഹോദരന്മാർ) |
അദ്വൈതഗുരു പരമ്പരയിലെ അവസാനത്തെയാളും, വേദവ്യാസമഹർഷിയുടെ പുത്രനുമാണ് ശുകൻ. ശുകദേവൻ, ശുകദേവ ഗോസ്വാമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
പഞ്ചഭൂതങ്ങളുടെ ധീരതയുള്ള മകനെ കിട്ടുവാൻ വേണ്ടി, വായുവല്ലാതെ മറ്റ് ഭക്ഷണമൊന്നുമില്ലാതെ ഒരുനൂറ്റാണ്ട് കാലം തപസ്സുചെയ്ത് ശിവൻ്റെ അനുഗ്രഹത്താൽ വ്യാസൻ നേടിയ തേജസ്സോടുകൂടിയ പുത്രനാണ് ശുകൻ എന്നാണ് വിശ്വാസം.[2] അരണി കടഞ്ഞുകൊണ്ടിരിക്കെ സുന്ദരിയായ ഘൃതായിയെ കണ്ടുവെന്നും, അവരുടെ സൗന്ദര്യത്തിൽ മതിമറന്ന വ്യാസന് കാമമോഹത്താൽ രേതഃസ്ഖലനമുണ്ടായെന്നും, അത് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ പതിച്ച് അതിൽ ഉണ്ടായ പുത്രനാണ് ശുകൻ എന്നും ഐതീഹ്യമുണ്ട്.[2]
വ്യാസൻ്റെ അഞ്ച് ശിഷ്യരിൽ ഒരാൾ കൂടിയായിരുന്നു ശുകൻ.[2]