ശുദ്ധസാവേരി

ശുദ്ധ സാവേരി

ആരോഹണംസ രി2 മ1 പ ധ2 സ
അവരോഹണം സ ധ2 പ മ1 രി2 സ
ജനകരാഗംധീരശങ്കരാഭരണം
കീർത്തനങ്ങൾനീകെവരി ബോധന, ശ്രീ ഗുരു ഗുഹ

കർണാടകസംഗീതത്തിലെ 29ആം മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് ശുദ്ധ സാവേരി.ഭക്തിരസ പ്രധാനമാണ് ഈ രാഗം.

ഘടന,ലക്ഷണം

[തിരുത്തുക]
  • ആരോഹണം സ രി2 മ1 പ ധ2 സ[1]
  • അവരോഹണം സ ധ2 പ മ1 രി2 സ

സ്വരസ്ഥാനങ്ങൾ ചതുശ്രുതി ഋഷഭം,ശുദ്ധ മദ്ധ്യമം,പഞ്ചമം,ചതുശ്രുതി ധൈവതം ഇവയാണ്. ഖരഹരപ്രിയ, ഗൗരിമനോഹരി എന്നീ മേളകർത്താരാഗങ്ങളിലെ ഗാന്ധാരം, നിഷാദം ഇവ മാറ്റിയാലും ശുദ്ധ സാവേരി ആയിരിക്കും.

ഹിന്ദുസ്ഥാനി സംഗീതത്തിൽ ഈ രാഗത്തിനു സമാനമായത് ദുർഗ എന്ന രാഗമാണ്.

കൃതികൾ

[തിരുത്തുക]
കൃതി[1] കർത്താവ് താളം
ദാരിനി തെലുസുകൊണ്ടി ത്യാഗരാജർ ആദി
നീകെവരി ബോധന ത്യാഗരാജർ ആദി
ശ്രീ ഗുരു ഗുഹ മുത്തുസ്വാമി ദീക്ഷിതർ രൂപകം
ലക്ഷണമുലു ത്യാഗരാജർ ആദി
കാലഹരണമേലരാ ത്യാഗരാജർ ആദി

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
മുത്തു പൊഴിയുന്ന ചൈതന്യം
കോടമഞ്ഞിൻ താഴ്വരയിൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ
ആരാരും കാണാതെ ചന്ദ്രോത്സവം

അവലംബം

[തിരുത്തുക]
  1. 1.0 1.1 "sudda sAvEri". Retrieved 2018-05-14.