തുർക്കിയിൽ ജീവിച്ചിരുന്ന അതി പ്രശസ്തനായ അക്ബരിയ്യ സൂഫി സന്യാസിയാണ് ശൈഖ് ഇദ്ബലി(1206—1326). സ്പൈനിലെ പ്രശസ്ത സൂഫി സന്യാസി ഇബ്ൻ അറബി ഇദ്ദേഹത്തിൻറെ ഗുരുവും, ഭാര്യാപിതാവുമാണ്[1]. ഓട്ടോമൻ രാജവംശ സ്ഥാപക ആസൂത്രകൻ എന്ന നിലയിലാണ് ശൈഖ് ഇദ്ബലി ചരിത്രത്തിലിടം പിടിക്കുന്നത്[2]. ഓട്ടോമൻ ഭരണ കൂട സ്ഥാപകൻ ഉസ്മാൻ ബേ ഇദ്ദേഹത്തിന്റെ ശിഷ്യനും, മകളുടെ ഭർത്താവുമാണ്. ഉസ്മാൻറെ പിതാവ് എർത്വുഗ്റുൽ ഇദ്ദേഹത്തിന്റെ സഹകാരിയുമായിരുന്നു. ശൈഖ് ഇദ്ബലിയുടെ ആശ്രമത്തിൽ താമസിക്കവെ ഉസ്മാൻ കണ്ട സ്വപ്നമാണ് ഓട്ടോമൻ രാജവംശത്തിനു ശില പാകിയതെന്നു വിശ്വസിക്കപ്പെടുന്നു.
ഉസ്മാൻ ഖാസിക്ക് ഇദ്ബലി നൽകിയ ഉപദേശങ്ങൾ ചരിത്ര താളുകളിൽ ഇടം പിടിച്ചിട്ടുണ്ട്.ഉസ്മാൻറെ മകൻ സുൽത്താൻ ഉർഹാൻ നിർമ്മിച്ച ഇദ്ബലിയുടെ ദർഗ്ഗ[3] കവാടത്തിൽ ഈ ഉപദേശങ്ങൾ കൊത്തിവെച്ചിരിക്കുന്നു. 1326ഇൽ തൻറെ 120 മത്തെ വയസ്സിലാണ് ശൈഖ് ഇദ്ബലിയുടെ വിയോഗം. ഇദ്ബലിയോടുള്ള ബഹുമാനാർത്ഥം എർദുഗാൻ സർക്കാർ ബിലെസിക് പ്രവിശ്യയിൽ 2007 ഇൽശൈഖ് ഇദ്ബലി സർവ്വകലാശാല സ്ഥാപിച്ചു [4]