സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ വ്യക്‌തിയാണ് ശ്യാം ശരൺ നേഗി(1917-).
അതി ശൈത്യവും മോശം കാലവസ്ഥയെയും തുടർന്നാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. 1951 ഒക്ടോബറിലായിരുന്നു ഹിമാചലിൽ വോട്ടെടുപ്പ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ 1952 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഹിമാചൽ പ്രദേശിലെ കൽപ സ്വദേശിയും മുൻ സ്‌കൂൾ ഹെഡ്‌മാസ്‌റ്ററുമായ ശ്യാം നേഗി കിനൗർ ജില്ലയിലും മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെട്ട സ്‌ഥലമാണു കൽപ.1951 ഒക്‌ടോബർ 25 ന് നടന്ന വോട്ടെടുപ്പിൽ കൽപ്പ ബൂത്തിലെ പോളിംഗ് ഓഫീസർ ആയിരുന്നു ശ്യാം നേഗി. ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ തന്റെ വോട്ട് ആദ്യം രേഖപ്പെടുത്തിയ നേഗി അങ്ങനെ ഇന്ത്യയുടെ ആദ്യവോട്ടർ എന്ന സ്‌ഥാനം കരസ്‌ഥമാക്കി രാജ്യത്തെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപയിലെ ബൂത്തിൽ വോട്ട് ചെയ്‌തുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിൽ സ്‌ഥാനം നേടിയത്. അന്ന് ചിനി ലോക്സഭ മണ്ഡലത്തിലെ ആദ്യ വോട്ടറായിരുന്നു ശ്യാം ശരൺ നേഗി. പിന്നീടാണ് ചിനി മണ്ഡലം കിന്നൗർ എന്ന് പുനർ നാമകരണം ചെയതത് [1].
രാജ്യത്ത് ആദ്യമായി വോട്ട് ചെയ്‌ത ജനവിഭാഗമെന്ന ബഹുമതി കിനാറുകൾ എന്നറിയപ്പെടുന്ന ഗോത്രവർക്കാർക്കും സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാർലമെന്റ് മണ്ഡലത്തിലായിരുന്നു അന്ന് കൽപ. കോൺഗ്രസ് സ്‌ഥാനാർഥികളായ രാജ്‌കുമാരി അമൃത്‌കൗർ, ഗോപി റാം എന്നിവരാണ് ആദ്യതെരഞ്ഞെടുപ്പിൽ വിജയിച്ചത്.
1951 ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടു ചെയ്തയാൾ. 63 വർഷങ്ങൾക്കു ശേഷം 97-ാം വയസിലും ഒന്നാമനായിത്തന്നെ ശ്യാംശരൺ നേഗി 2014ൽ വോട്ടുചെയ്തു. ഹിമാചൽ പ്രദേശിലെ കിന്നൗർ മണ്ഡലത്തിലാണ് നേഗി വോട്ടു ചെയ്തത്.ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ 34 വയസായിരുന്നു നേഗിക്ക്.പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ൽ ആണു വിരമിച്ചത്.
ഇതുവരെ അദ്ദേഹം 28 തവണയാണ് നേഗി പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്തിട്ടുള്ളത്. 16 തവണ ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയും 12തവണ അസംബ്ലി തെരഞ്ഞെടുപ്പിന് വേണ്ടിയും 2013ൽ ഹിമാചൽപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനു വേണ്ടിയുമാണ് അവസാനം വോട്ട് ചെയ്തിരിക്കുന്നത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വോട്ടുചെയ്യാതിരുന്നിട്ടില്ല.സംസ്‌ഥാനത്തെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് ചെയ്‌തിട്ടുണ്ട്. മുടങ്ങാതെ വോട്ടുചെയ്യുമ്പോഴും ഏത് പാർട്ടിയിലാണ് വിശ്വസിക്കുന്നതെന്ന് നേഗി വെളിപ്പെടുത്തിട്ടില്ല.നോട്ട സംവിധാനത്താട് അദ്ദേഹത്തിനു താൽപര്യമില്ല. “സ്ഥാനാർത്ഥികളിൽ ആരെയും സ്വീകരിക്കാനാവാത്ത സാഹചര്യമൊന്നും നിലനിൽക്കുന്നി”ല്ലെന്നാണ് കരുതുന്നതെന്ന് നേഗി പറയുന്നു [2]
ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിച്ച് പ്ളെഡ്ജ് ടു വോട്ട് എന്ന പേരിൽ ഗൂഗ്ൾ പുറത്തിറക്കിയ വീഡിയോയിൽ നേഗിയുടെ കഥയാണ് പറയുന്നത് .മുടക്കം വരുത്താതെ വോട്ടു ചെയ്യുന്ന മനുഷ്യന്റെ യഥാർത്ഥ കഥ എന്നാണ് ഗൂഗിളിലെ വീഡിയോയുടെ പേര്. മഞ്ഞുമൂടി വർണ്ണശബളമായ കിന്നൗർ ജില്ലയിലെ കൽപക ഗ്രാമത്തിലെ തന്റെ വീട്ടിലിരുന്നു ചായ കുടിക്കുന്ന ദൃശ്യത്തോടെ ആരംഭിക്കുന്ന ഷോട്ട് ഫിലിമിൽ തന്റെ കോട്ടും തൊപ്പിയും ധരിച്ച് വടിയുടെ സഹായത്തോടെ ആപ്പിൾതോട്ടത്തിലും പൈൻമരങ്ങൾക്കിടയിലം കൂടി പോളിംഗ് ബൂത്തിലേക്ക് നേഗി നടന്നു നീങ്ങുന്ന ദൃശ്യമാണുള്ളത്. നേഗി ഇന്ത്യയിലെ ആദ്യവോട്ടറാണെന്നും ആദ്യ പോളിംഗ് ബൂത്തുകളിലൊന്നായ കൽപയിൽ 1951 ഒക്ടോബർ 25-നാണ് നേഗി വോട്ട് രേഖപ്പെടുത്തിയതെന്നും ഗൂഗിൾ വെളിപ്പെടുത്തുന്നു.[3] തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാംപയ്‌നുകളിൽ പ്രതേക പരിഗണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.അദ്ദേഹത്തെ വച്ചു ഷൂട്ടു ചെയ്ത ആൽബം യുട്യൂബിൽ വൻ ഹിറ്റാണ്. ബോളിവുഡിലെ ഇതിഹാസതാരം അമിതാഭ് ബച്ചനും ദിയ മിർസയ്ക്കുമൊപ്പം കമ്മിഷന്റെ പരസ്യങ്ങളിൽ നേഗി പ്രത്യക്ഷപ്പെടുന്നു.
2010ലാണു തെരഞ്ഞെടുപ്പ് കമ്മിഷൻ നേഗിയെ രാജ്യത്തെ ഏറ്റവും പ്രായമുള്ള വോട്ടറായി പ്രഖ്യാപിച്ചത്. അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു[4].