ഇന്ത്യയിൽ നിന്നുള്ള ഓട്ടക്കാരിയാണ് ശ്രബാനി നന്ദ (Srabani Nanda). 100 മീറ്റർ, 200 മീറ്റർ,4X100 റിലേ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള ഇവർ ഒഡീഷ സ്വദേശിയാണ്.[അവലംബം ആവശ്യമാണ്] ഒഡീഷയിൽ കന്തമാൽ ജില്ലയിൽ ആണ് ശ്രബാനിയുടെ ജന്മ സ്ഥലം. ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വളരെയധികം മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ വളരെയധികം മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]
- റിയോ ഒളിമ്പിക്സ് 2016 ഇൽ 200 മീറ്റർ വിഭാഗത്തിൽ ശ്രബാനി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അൽമാട്ടി 2016 ഇൽ നടന്ന കൊസനോവ് മെമ്മോറിയൽ മീറ്റിൽ 23.07 ഇൽ ആണ് ശ്രബാനി ഫിനിഷ് ചെയ്തത്. 23.20 സെക്കന്റ് ആയിരുന്നു യോഗ്യത നേടാൻ വേണ്ടത്.[അവലംബം ആവശ്യമാണ്]
- 2016 ഇൽ ആസ്സാമിൽ നടന്ന ദക്ഷിണ ഏഷ്യൻ ഗെയിംസിൽ 100 മീറ്റർ, 200 മീറ്റർ എന്നിവയിൽ സ്വർണ്ണം, വെള്ളി മെഡൽ എന്നിവ നേടിയിരുന്നു,[അവലംബം ആവശ്യമാണ്]
- ഡൽഹിയിൽ ജവഹർ ലാൽ നെഹ്രു സ്റ്റേഡിയത്തിൽ 2010 ഒക്ടോബറിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ 4*100 മീറ്റർ റിലേയിൽ 45.25 സെക്കന്റിൽ പൂർത്തിയാക്കി വെങ്കല മെഡൽ നേടിത്തന്നതിലും ശ്രബാനി ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]
- പൂനെയിൽ 2008 ഇൽ നടന്ന കോമൺ വെൽത്ത് യൂത്ത് ഗെയിംസിൽ റിലേയിൽ സ്വർണ്ണം കരസ്ഥമാക്കിയിരുന്നു.[അവലംബം ആവശ്യമാണ്]
- 2007 ഇൽ [[കൊളംബോ|കൊളംബോയിൽ നടന്ന ദക്ഷിണ ഏഷ്യൻ ഗെയിംസിൽ 100, 200 മീറ്ററിൽ വെങ്കലം കരസ്ഥമാക്കിയിരുന്നു.[അവലംബം ആവശ്യമാണ്]
- പതിനഞ്ചാമത് ദേശീയ സീനിയർ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെൺ-വിഭാഗം 100 മീറ്ററിൽ വെള്ളിമെഡൽ കരസ്ഥമാക്കിയിട്ടുണ്ട് (11.98 സെക്കന്റ്). ഝാർക്കണ്ടിലെ റാഞ്ചിയിൽ 2010 ഇൽ ആയിരുന്നു മത്സരം. 4*100 മീറ്ററിൽ അനുരാധ ബിസ്വാൽ, രേണുബാല മഹാന്ത, സരസ്വതി ചന്ത് എന്നിവരുടെ കൂടെ ശ്രബാനിയുമുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]
- 2009 ഇൽ നവംബറിൽ നടന്ന ഇരുപത്തിയഞ്ചാമത് ദേശീയ ജൂനിയർ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ(12.11 സെക്കന്റ്), 200 മീറ്റർ (25.04 സെക്കണ്ട്) സ്വർണ്ണ മെഡലും ശ്രബാനിക്ക് സ്വന്തം.[1][അവലംബം ആവശ്യമാണ്]
- ↑ http://www.orisports.com