ശ്രീ | |
---|---|
ജനനം | ശ്രീറാം നടരാജൻ 30 നവംബർ 1987 |
കലാലയം | Alpha Arts and Science College, Chennai. |
തൊഴിൽ | Actor |
സജീവ കാലം | 2012-2017; 2023—present |
തമിഴ് സിനിമകളിൽ അഭനയിക്കുന്ന ഒരു നടനാണ് ശ്രീ .
സ്റ്റാർ വിജയ് എന്ന ടെലിവിഷൻ ചാനലിലെ കാണ കാണും കാലങ്ങൾ എന്ന ടെലിവിഷൻ സീരിയലിലാണ് ശ്രീ തന്റെ അരങ്ങേറ്റം നടത്തിയത്. ഇതേ സമയം ബാലാജി ശക്തിവേലിന്റെ കല്ലൂരിയിലെ പ്രധാന വേഷത്തിനായി നടന്ന ഓഡിഷനിൽ പങ്കെടുത്തെങ്കിലും ഈ വേഷത്തിനായി ശ്രീ തെരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല. [1] ബാലാജി ശക്തിവേലിന്റെ അടുത്ത ചിത്രമായ വഴക്ക് എൻ 18/9 (2012) എന്ന ചിത്രത്തിൽ ശ്രീ അഭിനയിച്ചു. ഈ സിനിമയിലെ അഭിനയത്തിന് ശ്രീക്ക് നിരൂപകപ്രശംസ ലഭിച്ചു. [2] ഈ ചിത്രത്തിലെ റോളിനുള്ള തയ്യാറെടുപ്പിനായി, രാമപുരത്തെ വഴിയോര ഭക്ഷണശാലകളിൽ പോയി കുടിയേറ്റക്കാരുടെ ജീവിതരീതികൾ ശ്രീ മനസ്സിലാക്കി. [3] ഈ ചിത്രം തമിഴിലെ മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡു നേടി. വിജയ് അവാർഡിലും ഫിലിംഫെയർ അവാർഡിലും മികച്ച ചിത്രത്തിനുള്ള അവാർഡ് ഈ ചിത്രം കരസ്ഥമാക്കി. എന്നാൽ ഈ കാലയളവിൽ നളൻ കുമാരസാമിയുടെ സൂധു കാവ്വും (2013) എന്ന സിനിമയിൽ പ്രവർത്തിക്കാനുള്ള അവസരം ശ്രീ നിരസിക്കുകയും ചെയ്തു. ശ്രീയുടെ രണ്ടാമത്തെ ചിത്രമായ മിഷ്‌കിൻ സംവിധാനം ചെയ്ത ഓണയും ആട്ടുക്കുട്ടിയും (2013) നിരൂപക പ്രശംസ നേടി. ശ്രീ "അതിശയകരമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന്" സിഫി.കോം വെബ്സൈറ്റിലെ നിരൂപകൻ അഭിപ്രായപ്പെട്ടു. [4] [5] സംവിധായകൻ സുശീന്ദ്രൻ അവതരിപ്പിച്ച കോമഡി ചലച്ചിത്രം സോൻ പാപ്ഡി (2015), വിൽ അമ്പു (2016) എന്നിവയ്ക്ക് ബോക്‌സ് ഓഫീസിൽ തണുത്ത പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും പിന്നീട് ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങൾ ലഭിച്ചു. [6]
നവാഗതനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരം (2017) ആയിരുന്നു ശ്രീയുടെ അടുത്ത ചിത്രം. സുന്ദീപ് കിഷൻ, റെജീന കസാന്ദ്ര എന്നിവർക്കൊപ്പം ശ്രീ ഈ ചിത്രത്തിൽ അഭിനയിച്ചു. ചെന്നൈയിലെ ജീവിതത്തിൽ നിരാശനായ ഒരു യുവാവിനെ അവതരിപ്പിച്ച ശ്രീ, ഈ ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി. ഈ ചിത്രം 2017ലെ ഏറ്റവും ലാഭകരമായ ചിത്രങ്ങളിലൊന്നായി മാറി. [7] [8] ശ്രീ പിന്നീട് തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ആദ്യ സീസണിൽ പങ്കെടുത്തെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം നാലാം ദിവസം ഷോയിൽ നിന്ന് പുറത്തുവന്നു. പൊട്ടൻഷ്യൽ സ്റ്റുഡിയോസ് (മാനഗരം എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ) നിർമ്മിക്കുന്ന ഇരുഗപത്രു എന്ന ചിത്രത്തിന്റെ ജോലികൾ 2023 മധ്യത്തിൽ ശ്രീ ആരംഭിച്ചു.
വർഷം | ഫിലിം | പങ്ക് |
---|---|---|
2012 | വഴക്കു എൻ 18/9 | വേലു |
2013 | ഓണയും ആട്ടുകുട്ടിയും | ചന്ദ്രു |
2015 | സോൻ പാപ്ഡി | ശിവൻ |
2016 | വിൽ അമ്പു | കാർത്തിക് |
2017 | മാനഗരം | ഒരു ചെറുപ്പക്കാരൻ |
2023 | ഇരുഗപത്രു | അർജുൻ |
വർഷം | സീരീസ്/ഷോകൾ | പങ്ക് | ചാനൽ | കുറിപ്പുകൾ |
---|---|---|---|---|
2017 | ബിഗ് ബോസ് തമിഴ് 1 | മത്സരാർത്ഥി | സ്റ്റാർ വിജയ് | നാലാം ദിവസം പുറത്ത് പോയി |