പഴയ കന്നഡ സാഹിത്യത്തിലെ രത്നത്രയങ്ങളിൽ ഒരാളാണ് ശ്രീ പൊന്ന കന്നഡ: ಶ್ರೀ ಪೊನ್ನ (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്).[1][2][3] രാഷ്ട്രകൂട ചക്ത്രവർത്തിയായിരുന്ന കൃഷ്ണൻ മൂന്നാമൻറെ (ക്രിസ്ത്വബ്ദം 939-965) ആസ്ഥാനകവിയായിരുന്നു ശ്രീ പൊന്ന. പൊന്നൻറെ ഉറ്റ സുഹൃത്തും കൂടിയായിരുന്ന ചക്രവർത്തി പൊന്നനെ ഉഭയകവിചക്രവർത്തി എന്ന് വിളിച്ച് ആദരിച്ചു. കന്നഡ, സംസ്കൃതം എന്നിങ്ങനെ രണ്ട് ഭാഷകളിൽ അപാരമാം വിധം പാണ്ഡിത്യം പൊന്നന് ഉണ്ടായിരുന്നു. ശ്രീ പൊന്ന ഇന്നത്തെ ആന്ധ്രയിൽ സ്ഥിതിചെയ്യുന്ന വെങ്കി എന്നിടത്ത് ജനിക്കുകയും പിൽക്കാലത്ത് ഇന്നത്തെ ഗുൽബർഗ്ഗയിലുള്ള മാന്യഖേട എന്ന സ്ഥലത്തേക്ക് താമസം മാറിയതാണെന്നും ചരിത്ര വിദഗ്ദ്ധർക്ക് അഭിപ്രായമുണ്ട്.
ശ്രീ പൊന്ന നാല് കാവ്യങ്ങൾ രചിച്ചു എന്നൊരു മൊഴിയുണ്ട്. എന്നാൽ പൂർണ്ണമായി ലഭ്യമായവ രണ്ടാണ്.
ശാന്തിപുരാണ എന്ന കാവ്യം പുരാണ നാമ ചൂടാമണി എന്നൊരു പര്യായനാമത്തിലും പ്രസിദ്ധമാണ്. ചമ്പൂ കാവ്യശൈലിയിൽ രചിക്കപ്പെട്ട മഹാകാവ്യം 12 ആശ്വാസ(ഖണ്ടിക)ങ്ങളിലായാണ് രചിക്കപ്പെട്ടത്. കന്നഡ ഭാഷയ്ക്ക് ചമ്പൂ കാവ്യശൈലി പംപൻറെ സംഭാവനയാണ്. പതിനാറാമത്തെ ജൈന തീർത്ഥങ്കരൻ ശാന്തിനാഥനെ കുറിച്ചുള്ളതാണ് മഹാകാവ്യം. മഹാകാവ്യം ജൈനമതത്തിൻറെ ഉദാത്തങ്ങളായ ആശയങ്ങളെ പ്രതിപാദിക്കുന്നു.ശാന്തിനാഥൻ ആറാമത്തെ ജൻമത്തിൽ അപരാജിതനായി ജനിച്ചത് തൊട്ട് മുന്നോട്ട് ഉള്ള ജീവിതവും സിധിയും ആണ് മഹാകാവ്യത്തിൻറെ ഇതിവൃത്തം.
ജിനാക്ഷരമാലെ 39 കന്ദപദ്യങ്ങൾ ഉൾപ്പെടുന്ന ജൈനമത ഗ്രന്ഥമാണ്. പദ്യങ്ങൾ ക തൊട്ട് ള വരെയുള്ള അക്ഷരങ്ങൾ വെച്ച് തുടങ്ങുന്നു.
ഭുവനൈക രാമാഭ്യുദയ എന്നത് 14 ആശ്വാസങ്ങൾ അടങ്ങുന്ന ഒരു ചമ്പൂകാവ്യ കൃതിയാണെന്നുള്ള വിവരം ഇപ്പോൾ ലഭ്യമാണ്. ചരിത്ര വിദഗ്ദ്ധൻ ഡി. എൽ. നരസിംഹാചാർ അദ്ദേഹത്തിൻറെ അഭിപ്രായം അനുസരിച്ച് മേൽപ്പറഞ്ഞ കൃതി ഭുവനൈക രാമ എന്ന ബഹുമാനം നേടിയിരുന്ന ചക്രവർത്തി കൃഷ്ണൻ മൂന്നാമൻറെ (മുമ്മടി കൃഷ്ണ) സാമന്തനായ ശങ്കരകണ്ടനെ കുറിച്ചുള്ളതാണ്. ചരിത്ര പഠനത്തിൽ വൈദിഗ്ധ്യം നേടിയിരുന്ന ശ്രീ മഞ്ചേശ്വര ഗോവിന്ദ പൈ പൊന്നന്ന ഭുവനൈക രാമനു യാരു (പൊന്നൻറെ ഭുവനൈക രാമനാര്) എന്ന ലേഖനത്തിൽ ചക്രവർത്തി മുമ്മടി കൃഷ്ണ തന്നെയാണ് പൊന്നൻറെ ഭുവനൈക രാമൻ എന്ന് പ്രതിപാദിച്ചു. ഗോവിന്ദ പൈയുടെ ഈ അഭിപ്രായത്തോട് പിന്നീട് ശ്രീ ഡി. എൽ. നരസിംഹാചാർ യോജിക്കുകയുണ്ടായി. [6]
രാഷ്ട്രകൂട രാജഭരണ കാലത്തെ കന്നഡ കവികളും സാഹിത്യകാരൻമാരും (753-973 CE) | |
അമോഘവർഷ | ക്രിസ്ത്വബ്ദം 850 |
ശ്രീവിജയ | ക്രിസ്ത്വബ്ദം 850 |
അസഗ | ക്രിസ്ത്വബ്ദം 850 |
ശിവകോട്യാചാര്യ | ക്രിസ്ത്വബ്ദം 900 |
രവിനാഗഭട്ട | ക്രിസ്ത്വബ്ദം 930 |
ആദികവി പംപ | ക്രിസ്ത്വബ്ദം 941 |
ജൈനചന്ദ്ര | ക്രിസ്ത്വബ്ദം 950 |
ശ്രീ പൊന്ന | ക്രിസ്ത്വബ്ദം 950 |
രുദ്രഭട്ട | ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ |
കവി രാജരാജ | ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ |
ഗജനാകുശ | പത്താം നൂറ്റാണ്ട് |
ശ്രീ പൊന്നൻ കന്നഡ അഭിജാത സാഹിത്യത്തിലെ എണ്ണപ്പെട്ട എഴുത്തുകാരനാണ്. കന്നഡ അഭിജാത സാഹിത്യ കാലഘട്ടം ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട് മദ്ധ്യഭാഗം തൊട്ട് രണ്ട് ശതകങ്ങൾ നീണ്ടു നിൽക്കുന്നതാണ്. ഇക്കാലയളവിൽ പംപനും റന്നനും സാഹിത്യ നിർമ്മാണത്തിൽ നൂറ്റാണ്ടുകളോളം മാതൃകയായേക്കാവുന്ന കൃതികൾ അതുല്യ മികവോടെ രചിച്ചുവെച്ചു. [7] ചമ്പൂ കാവ്യശൈലി കന്നഡയിൽ മാർഗ്ഗ (സംസ്കൃതം) ശൈലിയെ പിൻതുടർന്നുകൊണ്ടും ദേസിയുടെ (കന്നഡ) അനന്യ പ്രതിപാദനത്തിന് വഴിയൊരുക്കി. [8][9][10]പൊന്നൻ മുമ്മടി കൃഷ്ണനെ ഭുവനൈക രാമനായി കൊണ്ടാടിയതു പോലെ പംപനും ചാലുക്യ അരികേസരിയെ അർജ്ജുനനായി വാഴ്ത്തി. റന്നനും തൻറെ ആശ്രയദാതാവായ ചാലുക്യ സത്യാശ്രയനെ ഭീമനായി വാഴ്ത്തി. [10]
{{cite book}}
: Check |lccn=
value (help)