കൃഷ്ണയജുർവേദംതൈത്രിയ സംഹിതയിൽ (ടി എസ് 4.5, 4.7) നിന്ന് എടുത്ത രുദ്ര (ശിവന്റെ ഒരു ശീർഷകം) സ്തോത്രം ആണ് ശ്രീ രുദ്രം (സംസ്കൃതം: श्रीरुद्रम्, തർജ്ജമ, śrī-rudram). യജുർവേദത്തിലെ വിശിഷ്ടമന്ത്രങ്ങളാണ് ശ്രീരുദ്രം. നമകവും ചമകവും ശ്രീരുദ്രത്തിന്റെ തിരുവെഴുത്തുപാരമ്പര്യത്തിലെ രണ്ടു ഭാഗങ്ങളാണ്.[1][2].ശ്രീ രുദ്രപ്രശ്ന, Śatarudrīya, രുദ്രദ്ധ്യായ എന്നും ശ്രീ രുദ്രം അറിയപ്പെടുന്നു. രുദ്ര മഹാ മന്ത്രം "ഓം നമോ ഭഗവത് രുദ്രായ്" ശിവൻറെ ഏറ്റവും പ്രശസ്തവും, ശക്തമായതുമായ പേരുകളിൽ ഒന്നാണ് രുദ്ര. വേദങ്ങളിൽ ശിവനെ അഭിസംബോധന ചെയ്യുന്ന ഒരു പ്രശസ്തമായ വാക്ക് രുദ്രം എന്നാണ്.