![]() സർവകലാശാലയുടെ മുദ്ര | |
തരം | പൊതുമേഖല |
---|---|
സ്ഥാപിതം | 1993 |
ചാൻസലർ | കേരള ഗവർണ്ണർ |
വൈസ്-ചാൻസലർ | ഡോ. ധർമ്മരാജ് അടാട്ട് |
അദ്ധ്യാപകർ | 165[1] |
സ്ഥലം | കാലടി, കേരളം, ഇന്ത്യ 10°10′13″N 76°26′19″E / 10.17028°N 76.43861°E |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല എറണാകുളം ജില്ലയിലെ കാലടിയിൽ പൂർണ്ണാനദിയുടെ (പെരിയാർ) തീരത്താണ്[2] സ്ഥിതി ചെയ്യുന്നത്. പ്രമുഖ ദാർശനികനും സന്ന്യാസിയുമായിരുന്ന ആദി ശങ്കരാചാര്യരുടെ പേരിലുള്ള ഈ സർവകലാശാല 1993ലാണ് സ്ഥാപിതമായത്.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങൾ സംസ്കൃതത്തിന്റെ വിവിധ ശാഖകൾ, ഭാരതസംസ്കാരം, ഭാരതീയ ഭാഷകൾ, ഭാരതീയ തത്വജ്ഞാനം, കല, വിദേശ ഭാഷകൾ, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിൽ വിജ്ഞാനം പകരുക എന്നതാണ്.[2] കൂടാതെ സംസ്കൃതഭാഷയുടെ പഠനവും അതിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, സംസ്കൃതത്തെ പരിപോഷിപ്പിക്കുന്ന മറ്റു ഭാഷകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അഭിവൃദ്ധിപ്പെടുത്തുക എന്നിവയും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പെടുന്നു.[2]
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃതത്തിലും ഇതരഭാഷകളിലുമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയും ഗ്രന്ഥങ്ങൾ ശേഖരിച്ച് സംരക്ഷിക്കുകയും ചെയ്യുന്നു.
ഒൻപത് പ്രാദേശിക കേന്ദ്രങ്ങളിലൂടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇപ്പോൾ പ്രവർത്തിക്കുന്നു. കേരള കലാമണ്ഡലം അടുത്ത കാലത്തായി സർവകലാശാലയുടെ അംഗീകാരം നേടുകയുണ്ടായി.[2].
തദ്ദേശീയ കേന്ദ്രങ്ങൾ താഴെ പറയുന്നവയാണ്.
പത്തൊൻപത് വിഭാഗങ്ങളാണ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രവർത്തിക്കുന്നത്. അവ താഴെ പറയുന്നവയാണ്.
|
|
|
ചാൻസലർ | : | Kerala Governer |
---|---|---|
പ്രൊ-ചാൻസലർ | : | സി. രവീന്ദ്രനാഥ് (കേരള വിദ്യാഭ്യാസ മന്ത്രി) |
വൈസ് ചാൻസലർ | : | ഡോ. ധർമ്മരാജ് അടാട്ട് |
പ്രോ-വൈസ് ചാൻസലർ | : | ഡോ. കെ.എസ്.രവികുമാർ |
രജിസ്ട്രാർ | : | ഡോ. ടി . പി രവീന്ദ്രൻ |
|
|
|
|
|
|
|
സർവ്വകലാശാല കാമ്പസിലെ ഒരു പ്രധാന നിർമ്മിതിയാണ് ഇവിടുത്തെ പുരാണചിത്രമതിൽ. 1999 - 2000 കാലഘട്ടത്തിൽ ഇവിടുത്തെ അദ്ധ്യാപകനും പ്രശസ്ത ചുമർച്ചിത്രകലാകാരനുമായ കെ.കെ. സുരേഷാണ് 1600 അടി നീളത്തിലും അഞ്ചടി വീതിയിലും സിമന്റിൽ ഇത് നിർമ്മിച്ചത്. പുരാണചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ട ഈ മതിൽ 2000-ൽ ലിംകാ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് നിർദ്ദേശിക്കപ്പെട്ടതായിരുന്നു. തുടർന്നു വന്ന വർഷങ്ങളിലെ അശ്രദ്ധമായ കൈകാര്യം മൂലം ഇത് കാടുകയറുകയും ഒരു ഭാഗം നിലം പതിക്കുകയും ചെയ്തു. 2014-ൽ വീണ്ടും ഈ മതിൽ വൃത്തിയാക്കിയിരുന്നു.[3]