ശ്രീപ്രിയ | |
---|---|
ജനനം | ശ്രീപ്രിയ 5 മാർച്ച് 1956 ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
സജീവ കാലം | 1973–1992 2007, 2014 |
ജീവിതപങ്കാളി(കൾ) | രാജ്കുമാർ സേതുപതി (m. 1988-present) |
കുട്ടികൾ | സ്നേഹ, നാഗാർജ്ജുൻ |
ശ്രീപ്രിയ 1973 മുതൽ 1986 വരെയുള്ള കാലഘട്ടങ്ങളിലെ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഒരു ഇന്ത്യൻ നടിയാണ്. 1987 മുതൽ 1992 വരെയുള്ള കാലങ്ങൾ സഹവേഷങ്ങളിലേയ്ക്കു ചുവടുമാറ്റി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഇതിൽ 200 എണ്ണവും തമിഴ് ചിത്രങ്ങളാണ്.
മലയാള ചിത്രമായ ദൃശ്യത്തിന്റെ തെലുങ്ക് റിമേക്ക് ഉൾപ്പെടെ തമിഴ്, തെലുങ്കു ഭാഷകളിൽ ഏതാനും ചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ചലച്ചിത്ര താരം കമൽ ഹാസൻ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയത്തിന്റെ കോർ കമ്മിറ്റി അംഗവുംകൂടിയാണ് ശ്രീപ്രിയ.
വർഷം | സിനിമ | ഭാഷ | അഭിനയിച്ചവർ | കുറിപ്പുകൾ |
---|---|---|---|---|
2014 | ദൃശ്യം | തെലുഗു | വെങ്കടേശ്, മീന, നാദിയ മൊയ്തു, നരേഷ് | മലയാളം ഹിറ്റ് സിനിമ ദൃശ്യത്തിന്റെ റീമേക്ക്. |
2014 | മാലിനി 22 പാളയംകോട്ടൈ | തമിഴ് | നിത്യ മേനോൻ, ക്രിഷ് ജെ. സത്താർ, നരേഷ് | 22 ഫീമെയിൽ കോട്ടയം എന്ന മലയാള സിനിമയുടെ റീമേക്ക്. |
1992 | നാനെ വരുവേൻ | തമിഴ് | ശ്രീപ്രിയ, റഹ്മാൻ, രാധിക | |
1991 | നാഗിനി | കന്നഡ | ശങ്കർ നാഗ്, അനന്ത് നാഗ്, ഗീത | |
1990 | എങ്ക ഊരു ആട്ടക്കാരൻ | തമിഴ് | ശ്രീപ്രിയ, ചന്ദ്രകാന്ത് | |
1984 | ശാന്തി മുഹൂർത്തം | തമിഴ് | മോഹൻ, ഉർവശി |