ശ്രുതി ഹരിഹരൻ | |
---|---|
![]() | |
ജനനം | ശ്രുതി ഹരിഹരൻ 2 ഫെബ്രുവരി 1989 |
തൊഴിൽ(s) | നടി, നിർമാതാവ്, നർത്തകി |
സജീവ കാലം | 2012–ഇപ്പോൾ വരെ |
തെന്നിന്ത്യൻ സിനിമാ രംഗത്തെ അറിയപ്പെടുന്ന ഒരു നടിയും നിർമ്മാതാവുമാണ് ശ്രുതി ഹരിഹരൻ[1]. സിനിമകളിൽ ഒരു പശ്ചാത്തല നർത്തകിയായി തുടങ്ങിയ ശ്രുതി, പിന്നീട് അഭിനയത്തിൽ ചുവടുറപ്പിച്ചു. 2012 ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് ആദ്യ ചലച്ചിത്രം[2]. എങ്കിലും തമിഴിലും കന്നടയിലുമാണ് കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ ശ്രദ്ധേയയാണ് ശ്രുതി ഇപ്പോൾ[3]. സിനിമ കമ്പനിയെ കൂടാതെ തെക്കു തെക്കൊരു ദേശത്തു, കോൾ മി അറ്റ് എന്ന മലയാള സിനിമയിലും അഭിനയിച്ചു.
ബംഗ്ലൂരിൽ താമസമാക്കിയ പാലക്കാടൻ മലയാളി കുടുംബത്തിലാണ് ശ്രുതിയുടെ ജനനം. തമിഴ്നാട്ടിൽ ജനിച്ച ശ്രുതി വളർന്നത് ബാംഗ്ലൂരിലാണ്[4]. ശിശുഗൃഹ മോണ്ടിസ്സോറി ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രുതി പിന്നീട് ക്രൈസ്റ്റ് സർവ്വകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം കരസ്ഥമാക്കി. ഭരതനാട്യത്തിൽ പഠനം പൂർത്തിയാക്കിയ ശ്രുതിക്ക് മാതൃഭാഷയായ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകൾ നന്നായി സംസാരിക്കും എന്നതിന് പുറമേ തെലുങ്കും മനസ്സിലാവും.
ബിരുദപഠന കാലയളവിൽ സാംസ്കാരിക - കാലാപരിപാടികളിൽ തൽപരയായിരുന്ന ശ്രുതി ക്രൈസ്റ്റ് സർവ്വകലാശാലയിലെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പഠന ശേഷം കന്നഡ സിനിമാ രംഗത്തെ നൃത്തസംഘങ്ങളിൽ സജീവമായ ശ്രുതി 3 വർഷത്തിലധികം ഈ രംഗത്താണ് പ്രവർത്തിച്ചത്.
2012 ൽ പുതുമുഖങ്ങളെ അണിനിരത്തി മമാസ് രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിലെത്തിയത്. പാറു എന്ന കഥാപാത്രത്തെ ആണ് ശ്രുതി അവതരിപ്പിച്ചത്. പിന്നീട് 2013 ൽ തെക്ക് തെക്കൊരു ദേശത്ത് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു[5]. ഒരു പത്രപ്രവർത്തകയുടെ വേഷം ആയിരുന്നു ചിത്രത്തിൽ[6]. 2013 ൽ പവൻ കുമാറിന്റെ കന്നഡ ചിത്രമായ ലൂസിയയിൽ എന്ന കന്നഡ ചിത്രത്തിൽ ശ്രുതി വേഷമിട്ടു. ഈ ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു - ഒരു താഴ്ന്ന മധ്യവർഗ്ഗ പെൺകുട്ടിയും ഒരു അഭിനേത്രിയും ആയി. ഒപ്പം ആദ്യമായി തന്നെ സ്വയം ഡബിൾ ചെയ്യുകയും ചെയ്‌തു[7]. ഈ ചിത്രം വളരെ പ്രശസ്തി നേടിക്കൊടുത്തു, പിന്നീട് നിരവധി ഇന്ത്യൻ ഭാഷകളിൽ ഈ ചിത്രം റീമേക്ക് ചെയ്തു[8]. റെഡിഫ്‌എന്ന വാർത്താ മാധ്യമം പ്രസിദികരിച്ച ലിസ്റ്റിൽ, "ഏറ്റവും മികച്ച കന്നഡ മൂവി പുതുമുഖങ്ങൾ 2013" ശ്രുതിയുടെ പ്രകടനം ഉൾപ്പെടുത്തിയിരുന്നു[9]. അതേ വർഷം ഡൈവർ എന്ന മറ്റൊരു കന്നട ചിത്രത്തിൽ അഭിനയിച്ചു[10]. 2014 ൽ പുറത്തിറങ്ങിയ ഗോധി ബന്ന സാധാരണ മൈക്കട്ട് എന്ന കന്നഡ ചിത്രത്തിൽ ഡോ.സഹന എന്ന കഥാപാത്രത്തെ ശ്രുതി അവതരിപ്പിച്ചു. ഈ ചിത്രം വളരെയധികം സാമ്പത്തിക ലാഭം നേടി. അറുപത്തി നാലാമത് ഫിലിംഫെയർ അവാർഡ് വേദിയിൽ, ക്രിട്ടിക്സ് അവാർഡ് വിഭാഗത്തിൽ ഗോധി ബന്ന സാധാരണ മൈക്കട്ട് എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിന് ശ്രുതി ഹരിഹരന് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്തു[11]. ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റീമേക്ക് ചെയ്യുവാനുള്ള അവകാശം പ്രകാശ് രാജ് വാങ്ങി[12].
ലക്ഷ്മി രാമകൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2014 ൽ പുറത്തിറങ്ങിയ തമിഴ് ഭാഷാ റോഡ് ചിത്രമായ നെരുങ്കി വാ മുത്തമിടാതെ ആണ് ശ്രുതിയുടെ ആദ്യ തമിഴ് ചിത്രം[13]. ദുൽഖർ സൽമാൻ നായകനായ ബെജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോ എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു ശ്രുതി. നാല് വ്യത്യസ്ത കഥയാണ് സോളോ പറയുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയം 2016 ൽ ചിത്രികരണം ആരംഭിച്ച ഈ ചിത്രം 2017 ൽ ഒക്ടോബറിൽ പുറത്തിറക്കി. ആർതി വെങ്കിടേഷ്, സായി ധൻസിക, നേഹ ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു ദുൽഖറിന്റെ നായികമാർ. റുകു എന്ന കഥാപാത്രത്തെ ആണ് ശ്രുതി ഇതിൽ അവതരിപ്പിക്കുന്നത്.
† | റീലീസ് ചെയ്യാനുള്ള ചലച്ചിത്രങ്ങൾ |
വർഷം | ചിത്രം | Role | Language | Notes | References |
---|---|---|---|---|---|
2012 | സിനിമ കമ്പനി | പാർവതി | മലയാളം | ||
2013 | തെക്കു തെക്കൊരു ദേശത്ത് | മലയാളം | |||
2013 | ലൂസിയ | കന്നഡ | മികച്ച പുതുമുഖ നടിമാർക്കുള്ള സീമ അവാർഡ്, നാമനിർദ്ദേശം ചെയ്തു | ||
2013 | Dyavre | കന്നഡ | |||
2014 | സവാരി 2 | കന്നഡ | |||
2014 | നെരുങ്കി വാ മുത്തമിടാതെ | മഗാ | തമിഴ് | ||
2015 | രഹാടെ | റാണി | കന്നഡ | ||
2015 | പ്ലസ് | സ്വയം | കന്നഡ | "സൺഡേ ബാന്ത്" എന്ന ഗാനത്തിൽ അതിഥി താരം | |
2015 | എബിസി | ശ്രുതി | ഹിന്ദി | ഹ്രസ്വ ഫിലിം | |
2016 | ജയ് മാരുതി 800 | ഗീത | കന്നഡ | ||
2016 | ഗോഡി ബന്ന സാധനാന മൈക്കട്ട് | Dr. സഹാന | കന്നഡ | പുരസ്കാരം - വനിതാ വിഭാഗത്തിൽ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം, നോമിനേഷൻ- മികച്ച നടിക്കുള്ള സിമ അവാർഡ് | |
2016 | സിപായി | ദിവ്യ | കന്നഡ | ||
2016 | മാധ മാട്ടു മാനസി | മാനസി | കന്നഡ | ||
2017 | ബ്യൂട്ടിഫുൾ മനസ്സുകളു | നന്ദിനി | കന്നഡ | മികച്ച നടിക്കുള്ള കർണാടക സ്റ്റേറ്റ് ഫിലിം അവാർഡ് | |
2017 | നിള | തമിഴ് | Netflix | ||
2017 | ഉർവി | ആശ | കന്നഡ | ||
2017 | ഹാപ്പി ന്യൂ ഇയർ | ചാർവി | കന്നഡ | ||
2017 | നിബനൻ | ശിൽപ | തമിഴ്, കന്നഡ | ദ്വിഭാഷാ സിനിമ | |
2017 | സോളോ | രുക്കു | മലയാളം, തമിഴ് | ദ്വിഭാഷാ സിനിമ | |
2017 | തരക് | സ്‌നേഹ | കന്നഡ | ||
2017 | ഉപ്പേന്ദ്ര മറ്റേ ബാ | കന്നഡ | |||
2017 | രാ രാ രാജശേഖർ | തമിഴ് | |||
2018 | ഹംബിൾ പൊളിറ്റിസിൻ നോഗ്രാജ് | കന്നഡ | |||
2018 | †ദി വില്ലൻ | കന്നഡ | Filming | ||
2018 | †Ambi Ning Vayassaytho | കന്നഡ | Filming | ||
2018 | †Tesla | കന്നഡ | Filming | ||
2018 | †Naticharami | കന്നഡ | Announced | [14] |
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Cite has empty unknown parameter: |1=
(help)