ശ്രേയസ് തൽപഡെ श्रेयस तळपदे | |
---|---|
തൊഴിൽ | ചലച്ചിത്രനടൻ |
സജീവ കാലം | 2005 - present |
ഒരു ഹിന്ദി ചലച്ചിത്രനടനാണ് ശ്രേയസ് തൽപഡെ.
മഹാരാഷ്ട്രയിലെ മുബൈയിലാണ് ശ്രേയസ് ജനിച്ചത് ശ്രീരാം വെൽഫെയർ സൊസൈറ്റി ഹസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ഭാര്യ – ദീപ്തി, ഇപ്പോൾ മുബൈയിലെ ലോകണ്ട്‌വാല എന്ന സ്ഥലത്ത് താമസിച്ചു വരുന്നു.[1]
മറാത്തി നാടകങ്ങളിലും, സ്റ്റേജ് ഷോകളിലുമായാണ് ശ്രേയസ് തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ജനശ്രദ്ധ നേടിയ മറാത്തി സീരിയലായ ദാമിനിയിലെ അഭിനയം ശ്രേയസിന് ധാരാളം അഭിനന്ദനങ്ങളും ജനശ്രദ്ധയും നേടിക്കൊടുത്തു. നാഗേഷ് കുകുനൂർ സംവിധാനം ചെയ്ത ഇക്ബാൽ എന്ന ചിത്രമാണ് ശ്രേയസിൻറെ ആദ്യത്തെ ഹിന്ദി സിനിമ.[2] ബധിരനും മൂകനുമായ ഒരു യുവാവ് തൻറെ ഇച്ഛാശക്തി കൊണ്ട് പ്രശസ്തനായ ഒരു ക്രിക്കറ്റുകളിക്കാരനാവുന്നതാണ് ഈ സിനിമയിലെ പ്രമേയം. ഇതിലെ നായകവേഷമാണ് ശ്രേയസ് കൈകാര്യം ചെയ്തത്. തുടർന്ന് ധാരാളം ഹിന്ദി സിനിമകളിൽ ശ്രേയസ് അഭിനയിച്ചു.