ശ്വേത ബച്ചൻ നന്ദ (ജനനം: 17 മാർച്ച് 1974) ഒരു ഇന്ത്യൻ കോളമിസ്റ്റും എഴുത്തുകാരിയും മുൻ മോഡലുമാണ്.[2][3][4]ഡെയ്‌ലി ന്യൂസ് ആൻഡ് അനാലിസിസ്, വോഗ് ഇന്ത്യ എന്നിവയുടെ കോളമിസ്റ്റായി പ്രവർത്തിക്കുന്ന അവർ പാരഡൈസ് ടവേഴ്‌സ് എന്ന ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോവലിന്റെ രചയിതാവുകൂടിയാണ്.[5] ടെലിവിഷൻ പരസ്യങ്ങളുടെ മോഡലായി പ്രവർത്തിച്ചിട്ടുള്ളത് കൂടാതെ 2018 ൽ സ്വന്തം ഫാഷൻ ലേബലായ MXS ആരംഭിച്ചു.[6] ഇളയ സഹോദരൻ അഭിഷേക് ബച്ചൻ ഒരു നടനും സഹോദരഭാര്യ ഒരു നടിയുമാണ്.
അഭിനേതാക്കളായ അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും മകളായി 1974 മാർച്ച് 17 നാണ് ശ്വേതയുടെ ജനനം.[7][8] ഹിന്ദി ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്ന രാജ് കപൂറിന്റെ മകൾ റിതു നന്ദയുടേയും രാജൻ നന്ദയുടെ മകൻ എസ്കോർട്ട്സ് ഗ്രൂപ്പ് വ്യവസായി നിഖിൽ നന്ദയെ 1997 ഫെബ്രുവരി 16-ന് ശ്വേത വിവാഹം കഴിച്ചു.[9][10] ദമ്പതികൾക്ക് നവ്യ നവേലി നന്ദ (ജനനം: ഡിസംബർ 1997), മകൻ അഗസ്ത്യ നന്ദ (ജനനം: നവംബർ 2000) എന്നീ രണ്ട് കുട്ടികളുണ്ട്. ബോസ്റ്റൺ സർവ്വകലാശാലയിൽ വിദ്യാഭ്യാസം ചെയ്തു.[11]