ഷക്കീല | |
---|---|
ജനനം | ജനുവരി 1973 (പ്രായം 42 വയസ്സ്)[1] |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി |
സജീവ കാലം | 1994 മുതൽ |
ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്രനടിയാണ് ഷക്കീല (തമിഴ്: சகீலா; ഇംഗ്ലീഷ്: Shakeela). 1990 കളിൽ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. പൂർണ്ണനാമം സി. ഷക്കീല ബീഗം എന്നാണ്. 1977-ൽ മദ്രാസിലാണ് ജനനം. പ്രായപൂർത്തി ആയവർക്ക് വേണ്ടിയുള്ള ചലച്ചിത്രങ്ങളിലെ വേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി[2] മലയാളത്തിൽ അഭിനയിച്ച കിന്നാരത്തുമ്പികൾ എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. ഒട്ടേറെ മലയാളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികൾ, ഡ്രൈവിംഗ് സ്കൂൾ, സിസ്റ്റർ മരിയ തുടങ്ങിയതിൽ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ ഇവർ മുഖ്യധാരാചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹൻലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരിൽ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്ജന്ഡർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.
[3]
ക്രമനമ്പർ | ചിത്രത്തിന്റെ പേര് | സംവിധായകൻ | വർഷം |
---|---|---|---|
1 | കിന്നാരത്തുമ്പികൾ | - | - |
2 | എണ്ണത്തോണി | - | - |
3 | ഡ്രൈവിങ് സ്കൂൾ | - | - |
4 | ലേഡീസ് ഹോസ്റ്റൽ | - | - |
5 | കല്ലുവാതുക്കൽ കത്രീന | - | - |
6 | അഗ്നിപുഷ്പം | - | - |
7 | നാലാം സിംഹം | - | - |
8 | രാക്കിളികൾ | - | - |
9 | മഞ്ഞുകാലപ്പക്ഷി | - | - |
10 | രാസലീല | - | - |
11 | കൗമാരം | - | - |
12 | കൂടാരം | - | - |
13 | ഈ രാവിൽ | - | - |
14 | പ്രണയാക്ഷരങ്ങൾ | - | - |
15 | ഛോട്ടാ മുംബൈ | അൻവർ റഷീദ് | 2007 |
16 | മാമി |
{{cite web}}
: Check date values in: |accessdate=
, |date=
, and |archivedate=
(help)