ഷഹിദുൾ അലാം | |
---|---|
ജനനം | 1955 (വയസ്സ് 68–69) |
ഷഹിദുൾ അലാം (ജനനം 1955 ബംഗ്ലാദേശിലെ ധാക്കയിൽ) ബംഗ്ലാദേശുകാരനായ ഫോട്ടോഗ്രാഫറും ആക്റ്റിവിസ്റ്റുമാണ്. ഡ്രിക്കിൻറെ സ്ഥാപകനാണ്.
അലാം ലണ്ടനിലാണ് പഠിച്ചത്. തുടർന്ന് അദ്ദേഹം അവിടെ രസതന്ത്രം അദ്ധ്യാപകനായിരുന്നു. ലണ്ടൻ സർവകലാശാലയിൽ നിന്ന് ഡോക്ടർ ഒഫ് ഫിലോസഫി ബിരുദം നേടി [1].
1989ൽ അദ്ദേഹം ഡ്രിക്ക് പിക്ചർ ലൈബ്രറി സ്ഥാപിച്ചു. 1998ൽ പാഠ് ശാല: സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോട്ടോഗ്രഫിയും അദ്ദേഹം സ്ഥാപിച്ചു. ഏഷ്യയിലെ ഫോട്ടോഗ്രാഫി ഫെസ്റ്റിവലായ ചോബി മേളയുടെ ഡയറക്ടരുമാണ് അദ്ദേഹം[2]. ധാരാളം മത്സരങ്ങളുടെ ജൂറി അംഗമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് പ്രസ്സ് ഫോട്ടോ മത്സരത്തിൻറെ ജൂറിയായി നാല് തവണ സേവനമനുഷ്ഠിച്ച അദ്ദേഹം അതിൻറെ ഏഷ്യക്കാരനായ ആദ്യ ജൂറി ചെയർമാൻ കൂടിയാണ് [3].
അലാം സൗത്ത് ഏഷ്യൻ മീഡിയ അക്കാദമി സ്ഥാപിച്ചു. പെറുവിലെ പ്രശസ്ത ക്യൂറേറ്ററായ ജോർജെ വിലകോർട്ട സംഘടിപ്പിച്ച "ക്രോസ് ഫയർ" എന്ന പേരിലെ പ്രദർശനം ഏറെ പ്രശംസ പിടിച്ചുപറ്റി. പ്രദർശനെം പോലീസ് അടപ്പിച്ചത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി. ഡ്രിക്കിൻറെ അഭിഭാഷകർ സർക്കാരിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് പോലീസ് ബാരിക്കേഡുകൾ മാറ്റാൻ തയ്യാറായത്. കോടതിയുടെ ഇടപെടലിനെ തുടർന്ന് മാർച്ച് 31ന് പ്രദർശനം വീണ്ടും തുറന്നു [4][5][6][7]. .
2018ൽ അലാമിനെ ധൻമോണ്ഡിയിലെ വസതിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. 2018ൽ റോഡ് സുരക്ഷ സംബന്ധിച്ച വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തെപ്പറ്റി അൽ ജസീറയോട് സംസാരിക്കുകയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്നായിരുന്നു അറസ്റ്റ്. കേസെടുക്കാതെ അലാമിനെ ഉടൻ വിട്ടയയ്ക്കണമെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു [8], [9].
Festival director for Chobi Mela Shahidul Alam presided.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)