Country (sports) | നെതർലൻ്റ്സ് | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born | Schaesberg, Netherlands | 19 ജൂൺ 1970||||||||||||||||
Turned pro | 1994 | ||||||||||||||||
Plays | Right Handed | ||||||||||||||||
Official website | www.sharonwalraven.nl | ||||||||||||||||
Singles | |||||||||||||||||
Career record | 527–238 | ||||||||||||||||
Highest ranking | No. 2 (11 April 2005) | ||||||||||||||||
Grand Slam Singles results | |||||||||||||||||
Australian Open | SF (2006) | ||||||||||||||||
French Open | F (2010) | ||||||||||||||||
US Open | F (2006) | ||||||||||||||||
Other tournaments | |||||||||||||||||
Masters | F (2006) | ||||||||||||||||
Paralympic Games | Silver Medal (2000) | ||||||||||||||||
Doubles | |||||||||||||||||
Career record | 354–145 | ||||||||||||||||
Highest ranking | No. 1 (4 July 2005) | ||||||||||||||||
Grand Slam Doubles results | |||||||||||||||||
Australian Open | W (2011, 2012) | ||||||||||||||||
French Open | W (2011) | ||||||||||||||||
Wimbledon | W (2010, 2011) | ||||||||||||||||
US Open | W (2010, 2011) | ||||||||||||||||
Other doubles tournaments | |||||||||||||||||
Masters Doubles | W (2010, 2011) | ||||||||||||||||
Paralympic Games | Gold Medal (2008) | ||||||||||||||||
Medal record
| |||||||||||||||||
Last updated on: 19 August 2012. |
ഡച്ച് വീൽചെയർ ടെന്നീസ് താരമാണ് ഷാരോൺ വാൽറാവെൻ (ജനനം: 19 ജൂൺ 1970, ഷെയ്സ്ബർഗ്). ഐസ് സ്കേറ്റിംഗ് സമയത്ത് സംഭവിച്ച വീഴ്ചയെത്തുടർന്നുണ്ടായ പരിക്കുകളെ തുടർന്ന് 23-ാം വയസ്സിൽ അവർ പാരാപ്ലെജിക് ആയി.[1]പങ്കാളിയും സ്വദേശിയും ആയ എസ്ഥർ വെർജീയറിനോടൊപ്പം ഏഴ് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്. 2008-ൽ ബീജിംഗിൽ നടന്ന പാരാലിമ്പിക്‌സിൽ വനിതാ ഡബിൾസ് മത്സരത്തിൽ സ്വർണ്ണ മെഡലും സിഡ്‌നിയിൽ നടന്ന 2000-ലെ പാരാലിമ്പിക്‌സിൽ വനിതാ സിംഗിൾസ് മത്സരത്തിൽ വെള്ളി മെഡലും അവർ നേടി.
2010-ൽ സെന്റ് ലൂയിസിൽ ഗ്രിഫിയോണിനൊപ്പം വാൾറാവൻ ഡബിൾസ് കിരീടം നേടി. [2]എന്നിരുന്നാലും പാരീസിൽ നടന്ന ഫൈനലിൽ ഈ ജോഡി പരാജയപ്പെട്ടു. [3] ഗ്രേവില്ലറിനൊപ്പം അവർ ഫ്ലോറിഡ ഓപ്പൺ കിരീടം നേടി.[4]
വെർജീറിനൊപ്പം, 2011-ൽ ഗ്രാൻസ്ലാം നേടിയ വാൽറാവൻ നാല് ഫൈനലുകളിലും ഗ്രിഫിയോണിനെയും വാൻ കൂട്ടിനെയും പരാജയപ്പെടുത്തി. ഫൈനൽ മത്സരത്തിൽ വിംബിൾഡണിലെ അവസാന സെറ്റിൽ 5–2 എന്ന നിലയിലും യുഎസ് ഓപ്പണിലെ രണ്ടാം സെറ്റ് ടീബ്രേക്കിൽ 6–1 എന്ന നിലയിലും ഈ ജോഡി വീണ്ടെടുത്തു.[5][6][7][8] മാസ്റ്റേഴ്സിലും ഈ ജോഡി വിജയിച്ചു.[9]വെർജീറിനൊപ്പം ബോക റാറ്റണിൽ നടന്ന ഫൈനലിൽ തോറ്റു.[10]
2012-ൽ ട്രോഫിയോ ഡെല്ലാ മോളിൽ വാൽറാവൻ സിംഗിൾസ് കിരീടം നേടി.[11]എന്നിരുന്നാലും സാർഡിനിയ, [12] ഒലോട്ട് [13], ഗൗട്ടെംഗ് [14]എന്നിവിടങ്ങളിലും വാൽറാവന് ഫൈനലുകൾ നഷ്ടമായി. ഡബിൾസ് മത്സരത്തിൽ വാൽറാവൻ ഈ വർഷത്തെ ആദ്യത്തെ ഗ്രാൻസ്ലാം, വെർജീയറിനൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ നേടി.[15]ബാക്കി വർഷം മുഴുവൻ ബുയിസിനൊപ്പം [16]ജപ്പാൻ ഓപ്പണും ഒലോട്ട്, സാർഡിനിയ എന്നിവിടങ്ങളിൽ എല്ലെർബ്രോക്കിനൊപ്പം കിരീടങ്ങളും നേടി.[13][17]പെൻസകോള ഓപ്പണിൽ വെർജീയറിനൊപ്പം വാൽറാവൻ റണ്ണറപ്പായി. [18] അറ്റ്ലാന്റയിൽ സെവാനൻസിനൊപ്പം[19] ഗൗട്ടെങ്ങിലും ജോഹന്നാസ്ബർഗിലും ക്രൂഗറിനൊപ്പം ഫൈനലിൽ പങ്കെടുത്തു.[14][20]25-ാമത് ലോക ടീം കപ്പ് ഫൈനലിൽ വിജയിക്കാൻ വാൽറാവെൻ തന്റെ രാജ്യത്തെ സഹായിച്ചു.[21]