2010-ൽ മുംബൈയിൽ വെടിയേറ്റ് കൊല്ലപ്പെട്ട മനുഷ്യാവകാശപ്രവർത്തകനും യുവ അഭിഭാഷകനുമായിരുന്ന ഷാഹിദ് ആസ്മിയുടെ ജീവിതത്തെ ആധാരമാക്കി ഹൻസൽ മേത്ത സംവിധാനവും അനുരാഗ് കശ്യപ് നിർമ്മാണവും നിർവ്വഹിച്ച സിനിമയാണ് ഷാഹിദ്[1][2]. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്, സിറ്റി ടു സിറ്റി പ്രോഗ്രാം-2012 എന്നിവയിൽ ഇതിന്റെ പ്രദർശനം നടത്തിയിട്ടുണ്ട്[3][4][5]. യു.ടി.വി. മോഷൻ പിക്ചേസ് വിതരണം നടത്തുന്ന ഈ സിനിമ 2013 ഒക്ടോബർ 18 മുതൽ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങി[6]. 2013ലെ മികച്ച നടനും മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരങ്ങൾ ഈ ചിത്രത്തിന് ലഭിച്ചു
നിർമ്മാണം : അനുരാഗ് കശ്യപ് സംവിധാനം : ഹൻസൽ മേത്ത 9 മാസം കൊണ്ട് തീർത്ത ലോ ബജറ്റ് ചിത്രമാണിത് [7]
അഭിനേതാവ് | കഥാപാത്രം |
---|---|
രാജ് കുമാർ റാവു | ഷാഹിദ് ആസ്മി |
മുഹമ്മദ് സീശാൻ അയ്യൂബ് | ആരിഫ് ആസ്മി |
ടിഗ്മാൻശു ധൂലിയ | മഖ്‌ബൂൽ മേമൻ |
കെ. കെ. മേനോൻ | വാർ സാബ് |
പ്രഭൽ പഞ്ജാബി | ഒമർ ഷെയ്ഖ് |
പ്രഭ്‌ലീൻ സന്ധു | മറിയം |
വിവേക് ഗമാൻ ഡെ | ഫാഹിം ഖാൻ |
ബൽജീന്ദർ കൗർ | അമ്മി |
വൈഭവ് വിശാന്ത് | ഖാലിദ് (18 വയസ്സ്) |
1992-ലെ മുംബൈ കലാപത്തെ തുടർന്ന്, തീവ്രവാദത്തിൽ ആകൃഷ്ടനായ ഷാഹിദ് ആസ്മി പാക്കധീനകാശ്മീരിൽ പോയെങ്കിലും, തീവ്രവാദികളുടെ നടപടികളിൽ മനംമടുത്ത അദ്ദേഹം ദിവസങ്ങൾക്കകം തിരിച്ച് നാട്ടിലേക്ക് വരുന്നു. എന്നാൽ തീവ്രവാദിയെന്ന് മുദ്രകുത്തി ഷാഹിദ് അറസ്റ്റ്ചെയ്യപ്പെടുകയും, മുംബൈ ആർതർ റോഡ് ജയിലിൽ വെച്ച് പരിചയപ്പെട്ട സഹതടവുകാരന്റെ പ്രേരണയാൽ പഠനം തുടരുകയും ചെയ്യുന്നു. കുറ്റവിമുക്തനാക്കപ്പെട്ട ഷാഹിദ് നിയമപഠനം നടത്തുകയും തുടർന്ന് നിരപരാധികളെന്ന് ബോധ്യപ്പെട്ട വിചാരണത്തടവുകാർക്ക് വേണ്ടി കേസ് നടത്തുകയും അവർക്ക് വേണ്ടി കോടതിയിൽ വാദിക്കുകയും ചെയ്തു. ഇന്ത്യയിലെ ഭീകരവിരുദ്ധനിയമങ്ങളുടെ പിൻബലത്തിൽ അറസ്റ്റുചെയ്യപ്പെടുന്നവർക്ക്, തെളിവുകളുടെ അഭാവത്തിൽ പോലും അനുഭവിക്കേണ്ടിവരുന്ന ജാമ്യനിഷേധം ചിത്രത്തിന്റെ പ്രധാനവിഷയമാണ്. കോടതിമുറിയിൽ വെച്ച് ഷാഹിദിനെ പ്രോസിക്യൂഷൻ ഭീകരവാദി എന്നാക്ഷേപിക്കുന്ന രംഗവും സിനിമയിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
മുംബൈ മീഡിയകളിൽ നിന്നും ഷാഹിദ് ആസ്മിയുടെ ലീഗൽ ആക്ടിവിസവും കൊല്ലപ്പെടലിന്റെ യാഥാർഥ്യവും മനസ്സിലാക്കിയ അൻസൽ മേത്ത, ഷാഹിദിനു വേണ്ടി നിലകൊള്ളുവാനും ആ ജീവിതകഥ സിനിമയാക്കുവാനും തീരുമാനിക്കുകയായിരുന്നു. തുടർന്നു ഹിന്ദി സിനിമയിലെ നിർമ്മാണ പ്രമുഖനായ സുനിൽ ഭോറയുടെ സഹായം തേടുകയും ചെയ്തു. അങ്ങനെ ഭോറയുടെ അഭ്യർത്ഥന മാനിച്ച് അനുരാക് കശ്യപും സംഘവും സിനിമയുടെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. ടൊറന്റോ ഇന്റര്നാഷണൽ ഫിലിം ഫെസ്റ്റ്, സിറ്റി ടു സിറ്റി പ്രോഗ്രാം-2012 എന്നിവയിൽ ഇതിന്റെ പ്രദർശനം നടത്തിയിട്ടുണ്ട്. യു.ടി.വി. മോഷൻ പിക്ചേര്സ് ആണ് ഈ സിനിമ വിതരണം നടത്തുന്നത്.
{{cite news}}
: Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Italic or bold markup not allowed in: |publisher=
(help)
{{cite web}}
: Check date values in: |date=
(help)