Shaan | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ശന്തനു മുഖർജി |
ജനനം | [1] | 30 സെപ്റ്റംബർ 1972
വിഭാഗങ്ങൾ | Filmi, പോപ് |
തൊഴിൽ(കൾ) | പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, സംഗീത സംവിധായകൻ, നടൻ, ഗാനരചയിതാവ്. |
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1989–സജീവം |
വെബ്സൈറ്റ് | twitter |
ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും ടെലിവിഷൻ അവതാരകനുമാണ് ഷാൻ എന്നറിയപ്പെടുന്ന ശന്തനു മുഖർജി (ജനനം സെപ്റ്റംബർ 30, 1972). ഹിന്ദി, ബംഗാളി, മറാത്തി, ഉർദു, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ അദ്ദേഹം നിരവധി നേപ്പാളി, പാകിസ്താനി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
1972 സെപ്റ്റംബർ 30 ന് മധ്യപ്രദേശിലെ ഖണ്ട്വയിലുളള ഒരു ബംഗാളി കുടുംബത്തിലാണ് ഷാൻ ജനിച്ചത്.[1][2] അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗാനരചയിതാവായ ജഹർ മുഖർജിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച സംഗീത സംവിധായകൻ മനസ് മുഖർജിയും സഹോദരി ഗായികയായ സാഗരികയുമാണ്.[3]
പരസ്യങ്ങൾക്കായി ജിംഗിളുകൾ ആലപിച്ച് ഷാൻ തന്റെ കരിയർ ആരംഭിച്ചു. പിന്നീട് ഹ്രസ്വകാലത്തേക്ക് അത് വിട്ടശേഷം അദ്ദേഹം ജിംഗിളുകൾക്കൊപ്പം റീമിക്സുകളും കവർ പതിപ്പുകളും പാടാൻ തുടങ്ങി. സഹോദരി സാഗരികയ്‌ക്കൊപ്പം പോപ്പ് രംഗത്തേക്ക് കടന്ന അദ്ദേഹം ബിഡ്ഡുവിന്റെ മെലഡികൾ ആലപിക്കുകയും റീ മിക്സുകൾ ചെയ്യുകയും ചെയ്തു.
സ്വന്തം ആൽബങ്ങളിൽ പാടുന്നതിനു പുറമേ, ബോളിവുഡിലെ പല മുൻനിര അഭിനേതാക്കൾക്കും ഷാൻ ശബ്ദം നൽകിയിട്ടുണ്ട്.[4]
നിരവധി ഹിറ്റ് ബംഗാളി, കന്നഡ, തെലുങ്ക്, തമിഴ്, ഉറുദു, ഗുജറാത്തി, മറാത്തി, ആസാമി, മലയാളം, ഒഡിയ, സിന്ധി ചലച്ചിത്ര ഗാനങ്ങൾക്ക് ഷാൻ ശബ്ദം നൽകിയിട്ടുണ്ട്. ഷാന്റെ ജനപ്രിയ ഗാനങ്ങളിൽ "മുസു മുസു"; പ്യാർ മേo കഭി കഭിയിൽ നിന്നുള്ള "വോ പെഹ്‌ലി ബാർ"; രാജു ചാച്ചയിൽ നിന്നുള്ള "തൂനെ മുജെ പെഹ്ചാന നഹിൻ"; പ്യാർ ഇഷ്ക് ഔർ മൊഹബത്തിൽ നിന്നുള്ള "അപ്നി യാദോo കോ"; ക്യാ ദിൽ നേ കഹയിൽ നിന്നുള്ള "നിക്കമ്മ കിയ ഈസ് ദിൽ നേ"; അശോകയിൽ നിന്നുള്ള "ഓ രേ കാഞ്ചി"; ബസ് ഇത്ന സാ ഖ്വാബ് ഹെയിൽ നിന്നുള്ള "യെ ഹവായിൻ"; പോലുള്ള ഹിറ്റുകൾ ഉൾപ്പെടുന്നു.