ഇറാൻകാരിയായ കവിയാണ് ഷീമ കൽബാസി( പേർഷ്യൻ: شیما کلباسی ). മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യവാദി, യുദ്ധവിരുദ്ധ പ്രവർത്തക, ആവിഷ്‌കാരസ്വാതന്ത്ര്യ പോരാളി, നാടക പ്രവർത്തക, വിമർശക, സംവിധായിക, നിർമാതാവ്, അധ്യാപിക, ബ്‌ളോഗർ എന്നിങ്ങനെ വിവിധ തലങ്ങളിൽ സജീവമാണ്.[1]
1972 നവംബർ 20 ന് ഇറാനിലെ ടെഹ്‌റാനിലാണ് ഷീമ കൽബാസി ജനിച്ചത്. ഇസ്‌ളാമിക വിപ്‌ളവം നടന്നയുടൻ കുടുംബസമേതം നാടുവിട്ടു. പിന്നീട് അമേരിക്കയിൽ താമസമാരംഭിച്ചു. കവിതകൾ 17 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 'റീൽ കണ്ടന്റ്' എന്ന സിനിമാ നിർമ്മാണ-പ്രസാധന സംരംഭത്തിന്റെ ഡയറക്ടറാണ്.വാഷിങ്ടൺ ഡി.സിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസം.[2]