ഷൈനി അഹൂജ | |
---|---|
![]() അഹൂജ 2012 ൽ | |
ജനനം | ഷൈനി അഹൂജ |
തൊഴിൽ(s) | നടൻ, മോഡൽ |
ജീവിതപങ്കാളി | Anupam Ahuja....(nee Pandey)[1] |
ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് ഷൈനി അഹൂജ (ജനനം മേയ് 15, 1975). അദ്ദേഹത്തിന്റെ പിതാവ ഒരു സൈനിക ഉദ്ദ്യോഗസ്ഥനായിരുന്നു. ഡെഹ്‌റാഡൂണിലാണ് അഹൂജ ജനിച്ചത്.
2004 ൽ നിർമ്മിച്ച് 2005 ൽ ഇറങ്ങിയ ഹസാരോം ഖ്വായിഷേൻ ഐസി എന്ന സിനിമയാണ് ആദ്യ സിനിമ. അദ്ദേഹത്തിന്റെ ഈ സിനിമയിലെ അഭിനയത്തിന് ഒരു പാട് നല്ല അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. മികച്ച പുതുമുഖ നടനുള്ള 2006 ലെ ഫിലും ഫെയർ അവാർഡും ഈ ചിത്രത്തിലെ അഭിനത്തിന് അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ അദ്ദേഹത്തിനെ പ്രശസ്തനാക്കിയ ചിത്രം മഹേഷ് ഭട്ടിന്റെ ഗാംങ്സ്റ്റർ എന്ന 2006 ൽ ഇറങ്ങിയ ചിത്രമായിരുന്നു. ആ വർഷം തന്നെ പിന്നീട് ഇറങ്ങിയ വോ ലംഹേ എന്ന ചിത്രവും നല്ല പ്രസിദ്ധി നേടി. ഈ ചിത്രം 1970 കളിലെ നായിക നടിയായിരുന്ന പർവീൺ ബാബിയും ബോളിവുഡ് സംവിധായകനുമായ മഹേഷ് ഭട്ടും തമ്മിലുള്ള പ്രണയകഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 2007 ലെ ഷൈനി ശിൽപ്പ ഷെട്ടിയോടൊപ്പം അഭിനയിച്ച ചിത്രമായ ലൈഫ് ഇൻ അ മെട്രോ എന്ന ചിത്രം ഒരു നല്ല വിജയചിത്രമായിരുന്നു. പിന്നീട് ഇറങ്ങിയ ബൂൽ ബുലൈയ്യ എന്ന ചിത്രവും ഒരു വൻവിജയമായിരുന്നു.
ഷൈനി അഹൂജ തന്റെ പഠനം പൂർത്തിയാക്കിയത് ഡെൽഹിയിലെ ആർമി പബ്ലിക് സ്കൂളിലായിരുന്നു. അദ്ദേഹം ആദ്യ വിദ്യാഭ്യാസം പൂർത്തിയാക്കിയത് റാഞ്ചിയിലായിരുന്നു. 2009 ജൂൺ 15-ന് പീഡിപ്പിച്ചു എന്ന വീട്ടുവേലക്കാരിയുടെ പരാതിയെത്തുടർന്ന് അഹൂജയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു[2].
ചിത്രം | വർഷൻ | വേഷം | കുറിപ്പുകൾ |
---|---|---|---|
ഹസാരോം ഖ്വായിഷേൻ ഐസി | 2005 | Vikram Malhotra | Winner, Best Debut Award from Filmfare, Zee, Screen, Iffwa, Stardust |
Sins' | 2005 | Father William | |
കരം | 2005 | ACP Wagh Pratap Singh | അതിഥി താരം |
Kal: Yesterday and Tomorrow | 2005 | തരുൺ ഹക്സർ | |
ഗാങ്സ്റ്റർ | 2006 | ദയ ശങ്കർ | Winner, 2007: IIFA Awards: Best Actor (Critics) ,Society young achiever's Award 2007, Filmfare best actor in negetive role |
ഫണ | 2006 | സൂരജ് അഹൂജ | അതിഥി താരം |
സിന്ദഹി റോക്സ് | 2006 | ||
വോ ലംഹേ | 2006 | ആദിത്യ ഗരേവാൾ | |
ലൈഫ് ഇൻ അ മെട്രോ | 2007 | Akash | |
ബൂൽ ബുലൈയ്യ | 2007 | സിദ്ദാർഥ് | |
ഖോയ ഖോയ ചാന്ദ് | 2007 | Zaffar | Winner, Best actor Kalakar award 2008 |
ഹൈജാക്ക് | 2008 | വിക്രം മദാൻ | |
ഹർ പൽ | 2008 |
{{cite web}}
: Check date values in: |accessdate=
and |date=
(help)CS1 maint: unrecognized language (link)