സകലേഷ്‌പുര | |
---|---|
ഹിൽ സ്റ്റേഷൻ | |
സകലേഷ്‌പുരയിലെ മലനിരകളുടെയും പാടശേഖരങ്ങളുടെയും ഒരു ദൃശ്യം | |
Nickname(s): | |
Coordinates: 12°53′35″N 75°43′30″E / 12.893°N 75.725°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കർണാടക |
ജില്ല | ഹാസൻ |
പ്രദേശം | മലേനാടു |
ഉയരം | 956 മീ(3,136 അടി) |
(2011) | |
• ആകെ | 23,352[3] |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 573134 |
Telephone code | +91–8173 |
വാഹന റെജിസ്ട്രേഷൻ | KA-46 |
Sex ratio | 100:80 ♂/♀ |
കർണ്ണാടകയിലെ ഹാസൻ ജില്ലയിലുൾപ്പെട്ട ഒരു മലമ്പ്രദേശ പട്ടണമാണ് സകലേഷ്‌പുര അഥവാ സകലേഷ്‌പൂർ (ഇംഗ്ലീഷ്: Sakleshpur, കന്നഡ: ಸಕಲೇಶಪುರ). സകലേഷ്‌പുര താലൂക്കിന്റെ ആസ്ഥാനവുമാണിത്.
പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായ മലനാട് പ്രദേശത്തുള്ളതാണ് ഈ പട്ടണം. മിതശീതോഷ്ണ കാലാവസ്ഥയുള്ള ഈ സ്ഥലം കാപ്പി, ഏലയ്ക്കാ, കുരുമുളക്, അടക്കാ തോട്ടങ്ങൾ നിറഞ്ഞ ഉയർന്ന പച്ചകുന്നുകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. ഈ വിളകളാണ് ഇവിടെയുള്ളവരുടെ പ്രധാന വരുമാനസ്രോതസ്സ്.
സകലേഷ്‌പുരയുടെ പടിഞ്ഞാറ് ഭാഗം മുഴുവനായി രാജ്യത്തെ പതിനെട്ട് ജൈവവൈവിധ്യകേന്ദ്രങ്ങളിലൊന്നായ ബിസ്‌ലേ സംരക്ഷിത വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.[4][5] ഉപ ഉഷ്ണമേഖലാ കാലാവസ്ഥയും മൺസൂൺ കാലത്തെ കനത്തമഴയും സൃഷ്ഠിക്കുന്ന പരിസ്ഥിതി സവിശേഷതരം സസ്യ-മൃഗജാലങ്ങളുടെ ആവാസത്തെ പുഷ്ടിപ്പെടുത്തുന്നു.[4]
സമുദ്രനിരപ്പിൽ നിന്ന് 956 മീറ്റർ (3,136 അടി) ഉയരത്തിലായി സകലേഷ്‌പുര സ്ഥിതി ചെയ്യുന്നു.[6] സ്ഥാനം: 12.893°N 75.725°E.[7]
സകലേഷ്‌പുര താലൂക്കിനെ വടക്ക് കിഴക്ക് ഭാഗത്തെ ചുടി ബേലൂർ താലൂക്ക്, കിഴക്ക് ഭാഗത്തായി ആലൂർ താലൂക്കും, പടിഞ്ഞാറ് ഭാഗത്തായി ദക്ഷിണ കന്നഡ ജില്ലയും വടക്ക് പടിഞ്ഞാറായി ചിക്കമഗളൂരും തെക്കും തെക്ക് കിഴക്ക് ഭാഗങ്ങളിലായി കൊഡഗ് ജില്ലയും സ്ഥിതി ചെയ്യുന്നു.
സകലേഷ്‌പുര താലൂക്കിന്റെ പടിഞ്ഞാറെ അറ്റം വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകൾ സകലേഷ്‌പുരയെ ദക്ഷിണ കന്നഡ ജില്ലയിൽ നിന്നും വേർതിരിക്കുന്നു. ചിക്കമഗളൂർ ജില്ലയിൽ നിന്ന് ഉദ്ഭവിക്കുന്നതും കാവേരിയുടെ പോഷക നദിയുമായ ഹേമാവതി നദി സകലേഷ്‌പുര പട്ടണത്തിലൂടെ ഒഴുകുന്നു.[8]
സകലേഷ്‌പുര താലൂക്കിൽ നിന്ന് ആരംഭിക്കുന്ന രണ്ട് നദികൾ മലനിരകളിലൂറ്റെ പടിഞ്ഞാറോട്ട് ഒഴുകുന്നു. കെമ്പുഹോളെ നദി മഞ്ജരാബാദ് കോട്ടയുടെ സമീപത്ത് നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി നേത്രാവതി നദിയിൽ ചേരുന്നു. നേത്രാവതി നദിയുടെ മറ്റൊരു പോഷക നദിയായ കുമാരധാര നദി താലൂക്കിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കൂടി ഒഴുകുന്നു.
ഈ പട്ടണം ദേശീയപാത 75-ൽ തുറുമുഖ നഗരമായ മാംഗളൂരുവിൽ നിന്ന് 128 കിലോമീറ്റർ അകലെയായും സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിൽ നിന്നും 224 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു.[9] അടുത്തുള്ള വിമാനത്താവളം മാംഗളൂർ അന്താരാഷ്ട്രവിമാനത്താവളമാണ്.[10]