മുംബൈയിലെ പ്രമുഖനായ ഭിഷഗ്വരനും സാമൂഹ്യപ്രവർത്തകനുമായിരുന്നു സഖാറാം അർജുൻ എന്നറിയപ്പെട്ട സഖാറാം അർജുൻ റാവത്ത്[1](1839-16 ഏപ്രിൽ 1885). അദ്ദേഹത്തിന്റെ റാവത്ത് എന്ന ജാതിപ്പേര് പക്ഷെ ഔദ്യോഗികരേഖകളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇന്ത്യൻ ഔഷധ സസ്യങ്ങളെക്കുറിച്ച് അഗാധപാണ്ഡിത്യമുണ്ടായിരുന്ന സഖാറാം, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ രൂപീകരണത്തിൽ പങ്കുവഹിച്ചു[2][3]. വിധവയായിരുന്ന ജയന്തിഭായിയെ വിവാഹം കഴിച്ച അദ്ദേഹം പ്രമുഖ ഭിഷഗ്വരയും സാമൂഹികപ്രവർത്തകയുമായിരുന്ന രുഖ്മഭായിയുടെ രണ്ടാനച്ഛനായിരുന്നു. രുഖ്മഭായി കേസിൽ ഇടപെട്ടതിലൂടെ പിന്നീടുണ്ടായ നിയമനിർമ്മാണത്തിന് കളമൊരുങ്ങുകയായിരുന്നു.
1839-ൽ മുംബൈയിൽ ജനിച്ച സഖാറാം അർജുൻ പതിനൊന്നാം വയസ്സിൽ അനാഥനായിത്തീർന്നു[4].
എൽഫിൻസ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസശേഷം 1858-ൽ ഗ്രാന്റ് മെഡിക്കൽ കോളേജിൽ ചേർന്ന അദ്ദേഹത്തിന് സർക്കാറിൽ നിന്ന് വിദ്യാഭ്യാസസഹായം ലഭിച്ചുവന്നു. 1863-ൽ ലൈസൻഷ്യേറ്റ് ഓഫ് മെഡിസിൻ നേടിയ[5] സഖാറാം അർജുൻ ഔഷധ സസ്യശാസ്ത്രത്തിലെ അധ്യാപകനായി ജോലി തുടങ്ങി. ജംഷഡ്ജി ജീജീബോയ് ആശുപത്രിയിലെ ഉദ്യോഗത്തിലായിരുന്ന അദ്ദേഹത്തിന് കിടപ്പിലായവരുടെ വാർഡിന്റെ ചുമതല കൂടി പലപ്പോഴും വഹിക്കേണ്ടി വന്നിരുന്നു[6].
പിന്നീട് അസിസ്റ്റന്റ് സർജൻ ആയി ജോലിക്കയറ്റം കിട്ടിയ അദ്ദേഹം ആരോഗ്യബോധവത്കരണത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. അതിനായി വൈദ്യതത്വ, ഗർഭവിദ്യ വ പ്രസൂതികരൺ, വിവാഹവിദ്ന്യാൻ എന്നീ കൃതികൾ എഴുതുന്നതിൽ പങ്കാളിത്തം വഹിച്ചു. ദ തിയോസോഫിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിൽ വിവാഹത്തിന്റെ ശരീരശാസ്ത്രത്തെക്കുറിച്ച് കുറിപ്പുകൾ എഴുതിവന്നു.
ജനാർദ്ദനൻ പാണ്ഡുരംഗയുടെ വിധവയായിരുന്ന ജയന്തിഭായിയെ പുനർവിവാഹം ചെയ്തപ്പോൾ ജയന്തിഭായിയുടെ മകളായിരുന്നു രുഖ്മാഭായ്. ശൈശവത്തിൽ വിവാഹം ചെയ്യപ്പെട്ട രുഖ്മാഭായ് പക്ഷെ ഭർത്താവിന്റെ കൂടെ പോകാൻ വിസമ്മതിച്ചു. രണ്ടാനച്ഛനായ സഖാറാമിന്റെ പിന്തുണ കിട്ടിയതോടെ[7] കേസ് അദ്ദേഹത്തിനെതിരെ നീങ്ങുകയും നീണ്ട നിയമനടപടികൾക്കൊടുവിൽ വിധി ഭർത്താവിനനുകൂലമായി വരികയും ചെയ്തു. അപ്പീലുമായി രാജ്ഞിയുടെ അടുത്തുവരെ പോയെങ്കിലും അവസാനം അനുരഞ്ജനത്തിലെത്തുകയായിരുന്നു. ഈ സംഭവം 1891-ലെ നിയമനിർമ്മാണത്തിലേക്ക് നയിച്ച ഒന്നായി കണക്കാക്കപ്പെടുന്നു.
1883-ൽ സ്ഥാപിതമായ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപക അംഗങ്ങളിലൊരാളാണ് സഖാറാം അർജുൻ. സഖാറാമിനെ കൂടാതെ ആത്മാറാം പാണ്ഡുരംഗ് എന്ന അംഗം കൂടിയാണ് അംഗങ്ങളിൽ ഇന്ത്യക്കാരായി ഉണ്ടായിരുന്നത്[8].
ബോംബെ മെഡിക്കൽ യൂണിയന്റെ പ്രസിഡന്റുമാരിൽ ഒരാളായിരുന്നു സഖാറാം അർജുൻ[9].
1885 ഏപ്രിൽ 16-ന് സഖാറാം അർജുൻ അന്തരിച്ചു[10].
{{cite journal}}
: CS1 maint: numeric names: authors list (link)