സച്ചിദാനന്ദ റൗത്ത് റായ് | |
---|---|
ജനനം | ഗുരുജംഗ്, ഖുദ്ര | 13 മേയ് 1916
മരണം | 21 ഓഗസ്റ്റ് 2004 കട്ടക് | (പ്രായം 88)
തൂലികാ നാമം | സച്ചി റൗത്തറാ |
ശ്രദ്ധേയമായ രചന(കൾ) | പല്ലിശ്രീ |
അവാർഡുകൾ | ജ്ഞാനപീഠ പുരസ്കാരം |
ഒഡിഷയിലെ പ്രമുഖകവിയും, നോവലിസ്റ്റും, ചെറുകഥാകൃത്തുമായിരുന്നു സച്ചിദാനന്ദ റൗത്ത് റായ്(1916–2004)[1]. ഭാരതീയ സാഹിത്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിനു 1986-ൽ ജ്ഞാനപീഠപുരസ്ക്കാരം നൽകപ്പെട്ടിട്ടുണ്ട്.
ഖുദ്രയ്ക്കടുത്ത ഗുരുജംഗിൽ 1916 മെയ് 13-ന് ജനിച്ചു. വളർന്നതും വിദ്യാഭ്യാസം തേടിയതും ബംഗാളിലായിരുന്നു.
പതിനൊന്നു വയസ്സിൽ തന്നെ റൗത്ത് റായ് കവിതകൾ എഴുതാൻ ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥിയായിരിയ്ക്കുമ്പോൾ തന്നെ സ്വാതന്ത്ര സമരത്തിൽ ആകൃഷ്ടനായി. അദ്ദേഹത്തിന്റെ ചില കവിതകൾ ബ്രിട്ടീഷ് ഭരണകൂടം അക്കാലത്ത് നിരോധിച്ചിരുന്നു. പുസ്തകരൂപത്തിൽ വന്ന ആദ്യത്തെ കൃതി പാഥേയം ആണ്.
കവി എന്ന നിലയിൽ റൗത്ത് റായിയ്ക്ക് അംഗീകാരം നേടിക്കൊടുത്തത് 1939 ൽ പ്രസിദ്ധീകൃതമായ ബാജി റാവുത് എന്ന കൃതിയാണ്. തോണി തുഴഞ്ഞ് ഉപജീവനം കഴിയ്ക്കുന്ന പന്ത്രണ്ടുകാരനായ ഒരു ദരിദ്രബാലനെക്കുറിച്ചുള്ളതായിരുന്നു ഈ കവിത. ബ്രീട്ടിഷ് ആധിപത്യത്തിനെതിരായ ജാഥയിൽ പങ്കെടുത്ത ഈ ബാലൻ വെടിയുണ്ടയേറ്റ് പിടഞ്ഞുവീഴുന്നു. സാമ്രാജ്യത്വവിരോധം നിറഞ്ഞുതുളുമ്പുന്ന ഈ കവിത ഓഡിഷയിലെ ജനങ്ങൾക്ക് ഉണർവ്വും ഉത്തേജനവും പ്രദാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ റൗത്ത് റായ് ബ്രിട്ടീഷ് ഭരണാധികാരികളുടെ നോട്ടപ്പുള്ളിയാകാനും അധികം കാലം വേണ്ടിവന്നില്ല.
ഉൾനാടൻ ഗ്രാമീണജീവിതത്തിന്റെ ഛവിയും ഛന്ദസ്സും ഒപ്പിയെടുക്കുന്നതിൽ റൗത്ത് റായ് അതീവ സൂക്ഷ്മതയാണ് പുലർത്തിയത്.[2]
ഉത്തരാ ഫാൽഗുനി
കട്ടക്കിൽ 2004 ഓഗസ്റ്റ് 21 നു അന്തരിച്ചു.[1]