സജീവ് പാഴൂർ

സജീവ് പാഴൂർ
ജനനം
തൊഴിൽനോവലിസ്റ്റ്, തിരക്കഥാകൃത്ത്

ഒരു മലയാള ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനും നോവലിസ്റ്റുമാണ് സജീവ് പാഴൂർ (ജനനം: 8 ഏപ്രിൽ 1974). 2017-ൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള 2017-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ദേശീയ ചലച്ചിത്ര പുരസ്കാരം എന്നിവ ലഭിച്ചു.

ദേശാഭിമാനി ദിനപത്രത്തിലെ സീനിയർ സബ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ അസിസ്റ്റന്റ് കൾച്ചറൽ ഓഫീസറായി പ്രവർത്തിക്കുന്നു.

2013-ൽ ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്വപാനം ആണ് തിരക്കഥ രചിച്ച ആദ്യ ചലച്ചിത്രം. ഹരികൃഷ്ണനോടൊപ്പമാണ് ഈ ചിത്രത്തിനായി തിരക്കഥ രചിച്ചത്. 2011-ൽ സജീവ് പാഴൂർ സംവിധാനം ചെയ്ത ചൂട് എന്ന ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെട്ടു. 2014-ൽ ഇന്ദ്രൻസ്, ഉർവ്വശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പൊന്മുട്ടൈ എന്ന പേരിൽ ചലച്ചിത്രം സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു.[1] എന്നാൽ തുടർന്ന് ഈ പദ്ധതി നിർത്തിവയ്ക്കുകയുണ്ടായി. തുടർന്ന് ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമ്മൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ രചിച്ചു. [2]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

സംവിധായകൻ

[തിരുത്തുക]

തിരക്കഥാകൃത്ത്

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.filmibeat.com/malayalam/news/2014/urvashi-to-lead-opposite-indrans-153214.html Urvashi to Lead Opposite Indrans
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-26. Retrieved 2018-04-13.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-15. Retrieved 2018-04-13.
  4. https://timesofindia.indiatimes.com/entertainment/malayalam/movies/news/biju-menons-signs-realistic-thriller-with-g-prajith/articleshow/61592263.cms
  5. http://teammediaproductions.com/director-b-unnikrishnans-prepping-next-venture-suraj-venjaramoodu-lead/

പുറം കണ്ണികൾ

[തിരുത്തുക]