Pt. Sanjeev Abhyankar | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Sanjeev Abhyankar |
ജനനം | Pune, India | 5 ഒക്ടോബർ 1969
വിഭാഗങ്ങൾ | Khayal, Bhajans |
തൊഴിൽ(കൾ) | Indian Classical and Devotional Singer |
ഉപകരണ(ങ്ങൾ) | Vocal |
വർഷങ്ങളായി സജീവം | 1980–1983, 1989–present |
വെബ്സൈറ്റ് | http://www.sanjeevabhyankar.com |
പണ്ഡിറ്റ് സഞ്ജീവ് അഭ്യങ്കർ (ജനനം 1969) മേവാതി ഘരാനയിലെ ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ഗായകനാണ് . [1] ഗോഡ് മദർ എന്ന ഹിന്ദി ചിത്രത്തിലെ സുനോ റേ ഭായ്‌ല എന്ന ഗാനത്തിന് 1999-ൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. കൂടാതെ ക്ലാസിക്കൽ കലാരംഗത്തെ സുസ്ഥിരമായ മികവിന് മധ്യപ്രദേശ് സർക്കാരിന്റെ 2008-ലെ കുമാർ ഗന്ധർവ്വ ദേശീയ അവാർഡും.ലഭിച്ചിട്ടുണ്ട്
1969 ഒക്ടോബർ 5 ന് ഇന്ത്യയിലെ പൂനെയിൽ ശോഭ അഭ്യങ്കറിന്റെ മകനായി സഞ്ജീവ് അഭ്യങ്കർ ജനിച്ചു. എട്ടാം വയസ്സിൽ അദ്ദേഹം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിക്കാൻ തുടങ്ങി, അമ്മയും ഗുരുവായ പിംപാൽഖരെയും ആദ്യകാലഗുരുക്കന്മാരായിരുന്നു. പിന്നീട് പണ്ഡിറ്റ് ജസ്‌രാജിൽ നിന്നും പരിശീലിപ്പിച്ചു. [2]
1981-ൽ മുംബൈയിൽ വച്ച് തന്റെ 11-ആം വയസ്സിൽ സഞ്ജീവ്അഭയങ്കർ തന്റെ ആദ്യ സ്റ്റേജ് പെർഫോമൻസ് അവതരിപ്പിച്ചു ജിദ്ദു കൃഷ്ണമൂർത്തിയുടെ പഠിപ്പിക്കലുകൾ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കുന്നതിനായി ദേഗ ദേവ കുമാർ റെഡ്ഡി സങ്കൽപിച്ച എസെൻസ് ഓഫ് ലൈഫ് എന്ന നൃത്ത സംഘത്തിന് വേണ്ടി സഞ്ജീവ് ശബ്ദം നൽകി. [3] അതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പിന്നീട് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതോടെ അദ്ദേഹം തിരക്കേറിയ ഗായകനായി