ഇന്ത്യയിൽ ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ചെയ്യുന്ന പ്രവൃത്തി സമൂഹത്തിൻറെ നിലവിലെ സദാചാരസങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് അവരെ വാക്കുകൾ കൊണ്ടോ അംഗവിക്ഷേപങ്ങൾ കൊണ്ടോ കായികമയോ, നിയമവിരുദ്ധമായി നേരിടുന്ന വ്യക്തിയെ/വ്യക്തികളെ വ്യാപകമായി 'സദാചാരപോലീസ്' എന്ന് വിളിക്കുന്നു .[1][2] ഇംഗ്ലീഷ്: Moral police ഇന്ത്യയിലെ ചില നിയമങ്ങളും ചില സംഘടിതരായ വ്യക്തികളുടെ വീക്ഷണത്തിലും ചില പ്രവൃത്തികൾ സദാചാര വിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. ഇതിനെതിരായി പോലീസുകാരും സംഘടിതരായ വ്യക്തികളും നിയമം കയ്യിലെടുത്ത് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നു. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും മേലെയുള്ള കൈകടത്തൽ ആയി ഇത് വ്യാഖ്യാനിക്കപ്പെടുന്നു.[3][4]