Sadasiva Brahmendra | |
---|---|
ജനനം | 17th-early 18th century Madurai, later moved to Thiruvisanallur, Kumbakonam[1] |
മരണം | Apr-May 1755 (Vaishaka Sukla Dasami) Nerur (Tamil Nadu), near Karur, Tamil Nadu |
പ്രധാന തീർത്ഥാടനകേന്ദ്രം | Adishtanam at Nerur (Tamil Nadu), Manamadurai |
18-ആം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപം ജീവിച്ചിരുന്ന ഒരു അദ്വൈതചിന്തകനും സംഗീതകാരനും ആയിരുന്നു സദാശിവ ബ്രഹ്മേന്ദ്ര അഥവാ സദാശിവ ബ്രഹ്മേന്ദ്രർ. പൊതുവേ സംസ്കൃതത്തിൽ രചിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളും നഷ്ടപ്പെട്ടുപോയെങ്കിലും അവശേഷിക്കുന്ന ചിലതു തന്നെ അദ്ദേഹത്തിന്റെ ലക്ഷണമൊത്ത കർണ്ണാടകസംഗീതരചനാപാടവം തെളിയിക്കുന്നു.[2]
മോക്ഷസോമസുന്ദര അവധാനി, പാർവ്വതി എന്നീ ദമ്പതികളുടെ പുത്രനായാണു് സദാശിവൻ ജനിച്ചതു്. [3]ശിവരാമകൃഷ്ണൻ എന്നായിരുന്നു യഥാർത്ഥനാമം. പതിനേഴാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു. പലപ്പോഴും അദ്ദേഹം അർദ്ധനഗ്നനായോ പൂർണ്ണനഗ്നനായോ ചിന്താമഗ്നനായി അലഞ്ഞുതിരിഞ്ഞുനടന്നിരുന്നുവത്രേ. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും വേറിട്ട് ജീവിച്ച അദ്ദേഹം മിക്കപ്പോഴും ധ്യാനത്തിലേർപ്പെട്ടു. “പരമലഹരിയിൽ” മുഴുകിയ ഒരാൾ എന്ന് മറ്റുള്ളവർ അദ്ദേഹത്തെ വിവരിച്ചിരുന്നു.[4]
തിരുച്ചിറപ്പള്ളിയ്ക്കു 100 കിലോമീറ്റർ പടിഞ്ഞാറുള്ള നേരൂർ എന്ന സ്ഥലത്തുവെച്ച് അദ്ദേഹം സമാധി പ്രാപിച്ചു. ക്രി.വ. 1762-ലാണു് അദ്ദേഹത്തിന്റെ മരണം എന്നു വിശ്വസിക്കപ്പെടുന്നു.
അദ്വൈതരസമഞ്ജരി, ബ്രഹ്മതത്വപ്രകാശിക, യോഗസുധാകരം എന്നീ സംസ്കൃതകൃതികൾ അദ്ദേഹം രചിച്ചു. അദ്വൈതതത്വശാസ്ത്രത്തിന്റെ ചിന്തകൾ ഉൾക്കൊള്ളുന്ന ഒട്ടനവധി കർണ്ണാടകസംഗീത കീർത്തനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ടു്. പിൽക്കാലത്തു് പ്രചുരപ്രധാനമായ ഇവയിൽ ചിലതു്:
Brahmatatvaprakasika nama Brahmasutravrttih - http://www.dkagencies.com/doc/from/1023/to/1123/bkId/DK8263321716226271789703045171/details.html