ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി. 1941 ൽ ആരംഭിച്ച ഈ മത്സരത്തിലെ ആദ്യത്തെ വിജയികൾ ബംഗാൾ ആയിരുന്നു. ഇതു വരെ ബംഗാൾ 32 തവണ വിജയികളായിട്ടുണ്ട്. ഇത് ഇന്ത്യയിലെ ദേശീയ ഫുട്ബാൾ മത്സരങ്ങളിൽ ആദ്യകാലത്ത് തുടങ്ങിയ ഒന്നാണ്.
ഇന്ത്യൻ ഫുട്ബാൾ അസ്സോസ്സിയേഷന്റെ പ്രസിഡന്റും സന്തോഷ് എന്ന നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന മഹാരാജ സർ മന്മഥ നാഥ് റൊയ് ചൌധരിയുടെ പേരിലാണ്.[1]. മത്സരത്തിന് ട്രോഫി സംഭാവന ചെയ്തതും ബംഗാൾ ആസ്ഥാനമായുള്ള ഇന്ത്യൻ ഫുട്ബോൾ അസ്സോസിയേഷൻ ആണ്[1]. 1893 ൽ രൂപംകൊണ്ട ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയിലെ ആദ്യ ഫുട്ബോൾ അസോസിയേഷനാണ്. ഓൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷന്റെ രൂപീകരണത്തിലും ഐ.എഫ്.എ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഇതിന്റെ രണ്ടാം സ്ഥാനക്കാർക്ക് നൽകുന്ന ട്രോഫിയായ കമല ഗുപ്ത ട്രോഫിയും സംഭാവന ചെയ്തത് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ആണ്.
സന്തോഷ് ട്രോഫി മത്സരങ്ങൾ ഇന്ന് ആദ്യത്തേതിനേക്കാൾ മാറിയിട്ടുണ്ട്. ഇന്നത്തെ മത്സരങ്ങളിൽ ആദ്യം യോഗ്യത റൌണ്ടിൽ നിന്ന് എട്ട് ടീമുകൾ തിരഞ്ഞെടുക്കപ്പെടൂന്നു. ഇവർ എട്ട് ക്ലസ്റ്റർ ടീമുകൾ ഉൾപ്പെടുന്ന മത്സരങ്ങളിൽ നിന്ന് ആണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ എട്ട് ടീമുകളും യോഗ്യത റൌണ്ടിൽ മത്സരിക്കേണ്ടാത്ത നാല് ടീമുകളും ചേർന്ന് 12 ടിമുകളുള്ള ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കളിക്കുന്നു. ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ 12 ടീമുകൾ മൂന്ന് ടീമുകളുള്ള നാല് ഗ്രൂപ്പ് ആയി മത്സരിക്കുന്നു. ക്വാർട്ടർ ഫൈനലിലെ ഓരോ ഗ്രൂപ്പിലെ വിജയികൾ സെമി ഫൈനലിൽ മത്സരിക്കുന്നു.പിന്നീട് സെമിഫൈനൽ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടുന്നു.
↑ 1.01.1"സന്തോഷ് ട്രോഫിയുടെ ചരിത്രം". footballindia. Archived from the original on 2010-01-14. Retrieved 2012-05-29. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "footballindia" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു