സന്ധ്യ എക്നേലിഗോഡ | |
---|---|
![]() മെലാന്യ ട്രമ്പിനൊപ്പം 2017 -ലെ സുധീരവനിതാപുരസ്കാരവേദിയിൽ | |
ദേശീയത | ശ്രീലങ്ക |
അറിയപ്പെടുന്നത് | മനുഷ്യാവകാശപ്രവർത്തക |
കുട്ടികൾ | രണ്ട് |
ശ്രീലങ്കയിലെ ഒരു മനുഷ്യാവകാശപ്രവർത്തകയാണ് സന്ധ്യ എക്നേലിഗോഡ (Sandya Eknelygoda). കാണാതായ പത്രപ്രവർത്തകൻ പ്രഗീത് എക്നേലിഗോഡയുടെ ഭാര്യയാണ് ഇവർ. 2017 -ലെ അന്താരാഷ്ട്ര സുധീരവനിതാപുരസ്കാരം ഇവർക്ക് ലഭിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ആയിരക്കണക്കിനു കാണാതായവർക്കുവേണ്ടിയുള്ളവർക്കായി ഇവർ കാമ്പൈൻ നടത്തുന്നു.[1]
എഴുത്തുനിർത്തിയില്ലെങ്കിൽ തന്റെ ജീവൻ അപകടത്തിലാവുമെന്ന് ഭീഷണി തനിക്കുള്ളതായി ഭർത്താവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സന്ധ്യ പറയുകയുണ്ടായി. അഴിമതിയെപ്പറ്റി അന്വേഷിക്കുന്ന കാലത്ത് 2009 -ൽ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയുണ്ടായി.[2] 2010 -ൽ അദ്ദേഹം അപ്രത്യക്ഷമായതിനുശേഷം അത്തരം കാര്യങ്ങൾക്കെതിരെ സന്ധ്യ വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തമിഴ് വിമതർക്കെതിരെ ശ്രീലങ്കൻ സേന രാസായുധം പ്രയോഗിക്കുന്നുണ്ടെന്ന വിഷയത്തിൽ ആയിരുന്നു അപ്രത്യക്ഷനാവുമ്പോൾ പ്രഗീത് അന്വേഷണം നടത്തിക്കൊണ്ടിരുന്നത്.[3][4][5][6][7]