സരറ്റോഗ തടാകം | |
---|---|
![]() Saratoga Lake from the southwest with a view of Snake Hill | |
സ്ഥാനം | സരറ്റോഗ കൗണ്ടി, ന്യൂയോർക്ക് |
നിർദ്ദേശാങ്കങ്ങൾ | 43°01′12″N 73°44′24″W / 43.020°N 73.740°W |
പ്രാഥമിക അന്തർപ്രവാഹം | കയാഡെറോസെറസ് ക്രീക്ക് |
Primary outflows | ഫിഷ് ക്രീക്ക് |
Catchment area | 244 ച മൈ (630 കി.m2) |
Basin countries | United States |
പരമാവധി നീളം | 4.5 മൈൽ (7.2 കി.മീ) |
പരമാവധി വീതി | 1.5 മൈൽ (2.4 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 6.3 ച മൈ ([convert: unknown unit]) |
ശരാശരി ആഴം | 25 അടി (7.6 മീ) |
പരമാവധി ആഴം | 95 അടി (29 മീ) |
Water volume | 33×10 9 US gal (120×10 6 m3) |
Residence time | 5 months |
തീരത്തിന്റെ നീളം1 | 23 മൈ (37 കി.മീ) |
ഉപരിതല ഉയരം | 200 അടി (61 മീ) |
Frozen | usually unfreezes mid-late March or early-mid April |
അവലംബം | [1][2] |
1 Shore length is not a well-defined measure. |
സരറ്റോഗ തടാകം ന്യൂയോർക്കിലെ സരറ്റോഗ കൗണ്ടിയുടെ കിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. തടാകത്തിന് ഏകദേശം 4.5 മൈൽ (7.2 കിലോമീറ്റർ) നീളവും ഏറ്റവും വീതിയുള്ള സ്ഥലത്ത് ഏകദേശം 1.5 മൈൽ (2.4 കിലോമീറ്റർ) വീതിയും ഏകദേശം 95 അടി (29 മീറ്റർ) ആഴവുമുണ്ട്. വടക്കുപടിഞ്ഞാറ് സരട്ടോഗ സ്പ്രിംഗ്സ് നഗരം, തെക്കുപടിഞ്ഞാറ് മാൾട്ട പട്ടണം, തെക്കുകിഴക്ക് സ്റ്റിൽവാട്ടർ പട്ടണം, വടക്കുകിഴക്ക് സരട്ടോഗ പട്ടണം എന്നിവയാണ് തടാകത്തിന്റെ അതിർത്തികൾ.[3] തടാകത്തിന്റെ തെക്കേയറ്റത്തും കിഴക്ക് ഭാഗത്തും കൂടി കടന്നുപോകുന്ന ന്യൂയോർക്ക് സംസ്ഥാന പാത 9P തുടർന്ന് വടക്ക് ഭാഗത്തുവച്ച് അതിന്റെ നിർഗ്ഗമനമാർഗ്ഗത്തെ മുറിച്ച് കടന്നുപോകുന്നു. തടാകത്തിന്റെ പ്രധാന ഉറവിടം വടക്കുപടിഞ്ഞാറ് നിന്ന് തടാകത്തിലേക്ക് പ്രവേശിക്കുന്ന കയാഡെറോസെറാസ് ക്രീക്കും ഔട്ട്ലെറ്റ് വടക്ക് നിന്ന് തടാകത്തിനു പുറത്തേയ്ക്ക് കടന്ന് ഷൂയ്‌ലർവില്ലിലെ ഹഡ്‌സൺ നദിയിലേക്ക് പതിക്കുന്ന ഫിഷ് ക്രീക്കും ആണ്.