സരോജിനി വരദപ്പൻ | |
---|---|
ജനനം | മദ്രാസ്, ഇന്ത്യ | 21 സെപ്റ്റംബർ 1921
മരണം | 17 ഒക്ടോബർ 2013 ചെന്നൈ, ഇന്ത്യ | (പ്രായം 92)
തൊഴിൽ | സാമൂഹ്യ പ്രവർത്തക |
ദേശീയത | ഇന്ത്യൻ |
പങ്കാളി | വരദപ്പൻ |
തമിഴ്നാടിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകയാണ് സരോജിനി വരദപ്പൻ (സെപ്റ്റംബർ 21, 1921 − 17 ഒക്ടോബർ 2013).
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. ഭക്തവത്സലത്തിന്റെ മകളായി 1921 സെപ്റ്റംബർ 21ന് മദ്രാസിൽ ജനിച്ചു.[1] സരോജിനി ജനിക്കുമ്പേൾ അച്ഛൻ മദ്രാസ് ലോ കോളേജിൽ പഠിക്കുകയായിരുന്നു.[2] ശിവസ്വാമി ഗേൾസ് സ്ക്കൂളിൽ ഒൻപതാം ക്ലാസ് വരെ പഠിച്ചു.[3] പക്ഷേ പലയിടത്തു നിന്നും ഹിന്ദി പഠിച്ചു. വരദപ്പനെ വിവാഹം ചെയ്തു. സരോജിനിക്ക് 21 വയസുണ്ടായിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിൽ അച്ഛനെ അറസ്റ്റ് ചെയ്തു.[4] 2 വർഷത്തിനു ശേഷം പുറത്തു വന്നു. മൈസൂർ യൂണിവേവ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിന് ബിരുദം നേടി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എയും പാസായിട്ടുണ്ട്. തന്റെ 80-ആം വയസിൽ പി.എച്ച്. ഡി നേടി. തന്റെ 92-ആം വയസിൽ, 2013 ഒക്ടോബർ 17 അന്തരിച്ചു.[5]
പരൂർ സുന്ദരത്തിൽ നിന്നും സംഗീതം അഭ്യസിച്ചു. കോൺഗ്രസ് മീറ്റിംഗുകളിൽ പാടിയിട്ടുണ്ട്.
തന്റെ ചെറിയ പ്രായത്തിൽ തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. സരോജിനിയുടെ അമ്മ വുമൺസ് ഇന്ത്യ അസോസിയേഷനിൽ അംഗമായിരുന്നു. വുമൺസ് ഇന്ത്യ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു സരോജിനി. 35 വർഷം ഇന്ത്യൻ റെഡ് കോൺഗ്രസ് സൊസൈറ്റിയിൽ അംഗമായിരുന്നു.
{{cite news}}
: |author=
has generic name (help)