Salamat Ali Khan | |
---|---|
പ്രമാണം:Sharafat Ali Khan.jpeg | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Hoshiarpur, British India | 12 ഡിസംബർ 1934
ഉത്ഭവം | Punjab |
മരണം | 11 ജൂലൈ 2001 Lahore, Pakistan | (പ്രായം 66)
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | Vocalist, Singer |
വർഷങ്ങളായി സജീവം | c. –2001 |
ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിന് നൽകിയ സംഭാവനകൾക്ക് പേരുകേട്ട ഒരു പാകിസ്ഥാനി ഗായകനും നിരവധിയിടങ്ങളിൽ കച്ചേരികൾ നടത്തിയ കലാകാരനുമായിരുന്നു സലാമത്ത് അലി ഖാൻ (12 ഡിസംബർ 1934 – 11 ജൂലൈ 2001[4])[5] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ക്ലാസിക്കൽ ഗായകരിൽ ഒരാളായി അദ്ദേഹത്തെ പരക്കെ കണക്കാക്കപ്പെടുന്നു,[6] അദ്ദേഹം സംഗീതരംഗത്ത്, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിഭജനത്തിനുശേഷം ശാസ്ത്രീയസംഗീതത്തിൽ സജീവമായിരുന്നു, പാകിസ്ഥാനിലേക്ക് കുടിയേറുന്നതിന് മുമ്പുതന്നെ അദ്ദേഹം നല്ല അംഗീകാരം നേടിയിരുന്നു. 1969 -ൽ അദ്ദേഹം എഡിൻബർഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുകയും അന്താരാഷ്ട്ര അംഗീകാരം നേടുകയും ചെയ്തു. വിഭജനത്തിനുശേഷം ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു, അവിടെ അദ്ദേഹം കൽക്കട്ടയിൽ സംഗീത കച്ചേരിയിലും, അഖിലേന്ത്യാ സംഗീതസമ്മേളനത്തിലും പങ്കെടുത്തു. അസ്ഥിരമായ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധങ്ങളുടെ കാലത്ത്, 1953 -ൽ അദ്ദേഹം തന്റെ സഹോദരൻ നസാകത്ത് അലി ഖാനൊപ്പം ഇന്ത്യ സന്ദർശിച്ചു, അവിടെ അദ്ദേഹത്തിന്റെ സംഗീതസമ്മേളനത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും പങ്കെടുത്തു.
ബ്രിട്ടീഷ് ഇന്ത്യയിലെ ഷാം ചൗരസ്യ ഘരാനയിൽ ഹോഷിയാർപൂരിൽ ജനിച്ച അദ്ദേഹം സംഗീതജ്ഞരുടെ ഒരു കുടുംബത്തിൽപ്പെട്ടയാളായിരുന്നു, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവുമായി ബന്ധപ്പെട്ട ഒരു സൂഫി ഭക്തിഗാന വിഭാഗമായ ഖ്യാൽ അദ്ദേഹത്തെ സ്വാധീനിച്ചു. സംഗീത കച്ചേരികളിൽ അദ്ദേഹം പങ്കെടുക്കാൻ തുടങ്ങിയതിനുശേഷം, ഷാം ചൗരസ്യ ഘരാന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അംഗീകാരം നേടി."Obituray: Salamat Ali Khan". the Guardian. 3 August 2001.</ref>
റസിയ ബീഗവുമായുള്ള വിവാഹത്തിൽ അദ്ദേഹത്തിനു നാല് പെൺമക്കളും നാല് ആൺമക്കളും ഉൾപ്പെടെ എട്ട് കുട്ടികൾ ഉണ്ടായിരുന്നു. അദ്ദേഹം തന്റെ രണ്ട് ആൺമക്കളായ ഷറഫത്ത് അലി ഖാൻ, ഷഫ്ഖത്ത് അലി ഖാൻ എന്നിവരെ ക്ലാസിക്കൽ സംഗീതം പരിശീലിപ്പിക്കുകയും പരമ്പരാഗത സംഗീതത്തിൽ ഷാം ചൗരസിയുടെ സ്ഥാനം നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു.[1]
തന്റെ സഹോദരനോടൊപ്പം (ഇവർ അലി സഹോദരന്മാർ എന്ന് അറിയപ്പെടുന്നു) പന്ത്രണ്ടാം വയസ്സിൽ തന്നെ അദ്ദേഹത്തിന്റെ പിതാവ് ഉസ്താദ് വിലയത്ത് അലി ഖാൻ ഇവരെ സംഗീതം പഠിപ്പിച്ചു. സംഗീതം പഠിച്ചതിനുശേഷം അദ്ദേഹം കൊൽക്കത്തയിലേക്ക് പോയി, അവിടെ ഒരു സംഗീത സമ്മേളനത്തിൽ പങ്കെടുത്തു. 1947 ൽ ഇന്ത്യാ വിഭജനത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ലാഹോറിലേക്ക് കുടിയേറി.
മുൾട്ടാനിലേക്ക് കുടിയേറുന്നതിനുമുമ്പ്, 1941 ൽ ഹർബല്ലഭ് സംഗീത സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. 1955 -ൽ അദ്ദേഹം മുൾട്ടാനിൽ നിന്ന് മടങ്ങി, അദ്ദേഹത്തിന്റെ ജന്മനാടായ ലാഹോറിലേക്ക് പോയി. ആകാശവാണിയുടെ സംഗീത സമ്മേളനങ്ങൾ അദ്ദേഹത്തെ നിയോഗിക്കുകയും പത്ത് വർഷത്തിലധികം സ്റ്റേഷനിൽ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് 1965 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ തുടർന്ന് അദ്ദേഹം ജോലി ഉപേക്ഷിക്കുകയും തുടർന്ന് പാകിസ്ഥാനിലേക്ക് പോവുകയും ചെയ്തു. ഒരു ഏകാംഗ ഗായകനെന്ന നിലയിൽ, ഇംഗ്ലണ്ട്, അമേരിക്ക, ഹോളണ്ട്, സ്കോട്ട്ലൻഡ്, ജർമ്മനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, സിംഗപ്പൂർ, പാകിസ്താൻ എന്നിവിടങ്ങളിൽ നിരവധി സംഗീത കച്ചേരികളിൽ അദ്ദേഹം പങ്കെടുത്തു.[7] 1973 -ൽ, അദ്ദേഹവും സഹോദരൻ നസാകത്തും അനിശ്ചിതമായ വ്യക്തിപരമായ പ്രശ്നങ്ങളാൽ അവരുടെ കൂട്ടായ്മ ഉപേക്ഷിച്ചുവെങ്കിലും സലാമത്ത് പിന്നീട് ഒരു സോളോ ഗായകനായി തന്റെ സംഗീതസപര്യ തുടർന്നു.[1]
വൃക്കതകരാറിനെത്തുടർന്ന് അദ്ദേഹം 11 ജൂലൈ 2001 ന് ലാഹോറിൽ വച്ചുമരണമടഞ്ഞു[1] അവിടെ ചരാഗ് ഷാ വാലി കുടീരത്തിനു സമീപം സഹോദരന്മാർ, പങ്കാളി, മൂത്ത മകൻ ശരഫത് അലി ഖാൻ എന്നിവർക്കൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു.[8]