സലിം അലി ദേശീയോദ്യാനം

ജമ്മു-കശ്മീരിലെ ശ്രീനഗറിൽ സ്ഥിചെയ്തിരുന്ന ദേശീയോദ്യാനമായിരിന്നു സലിം അലി ദേശീയോദ്യാനം.1986 ൽ നിലവിൽവന്ന ഈ സംരക്ഷിതപ്രദേശത്തിൻറെ വിസ്തൃതി 9.07 ച.കി.മീ. ആയിരിന്നു. പ്രസസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ സലിം അലിയുടെ സ്മരണാർത്ഥമാണ് ഈ ദേശീയോദ്യാനത്തിന് പേര് നൽകിയിരിക്കുന്നത്. പിന്നീട് 1998 നും 2001 നും ഇടയിൽ അന്നത്തെ കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല ഈ ദേശീയോദ്യാനത്തെ ഒരു ഗോൾഫ് മൈതാനമാക്കി മാറ്റി.അതിനായി സംരക്ഷിതപ്രദേശത്തുനിന്നും ഏകദേശം നാലായിരത്തോളം മരങ്ങൾ മുറിച്ചുമാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിന്നു.[1][2][3][4][3][5]

ഹംഗുൽ, മസ്ക് ഡീയർ, ഹിമാലയൻ ബ്ലാക്ക് ബീയർ, പുള്ളിപ്പുലി, ഹിമാലയൻ സെറോ, 70 ഇനം പക്ഷികൾ, പാരഡൈസ് ഫ്ലൈക്യാച്ചർ, ഹിമാലയൻ മൊണാൽ, ഹിമാലയൻ സ്നോകോക്ക് എന്നിവയുൾപ്പെടെയുള്ള വന്യജീവികൾ ഈ പാർക്കിൽ ഉണ്ടായിരുന്നു.[2][3]

അവലംബം

[തിരുത്തുക]
  1. http://www.thehindu.com/features/magazine/nimish-ved-on-golf-courses-being-the-newest-threat-to-the-environment/article8285700.ece
  2. 2.0 2.1 "Jammu and Kashmir National Parks". Archived from the original on 2013-02-04. Retrieved 1 July 2013.
  3. 3.0 3.1 3.2 "J&K Govt slashes its way through national park for golf course". expressindia.indianexpress.com. September 15, 1998. Retrieved 7 July 2013.
  4. Husain, Majid. Understanding: Geographical: Map Entries: for Civil Services Examinations: Second Edition. Tata McGraw-Hill. p. 4. ISBN 9780070702882.
  5. Raina, Muzaffar (March 9, 2008). "LoC home for vanishing goats". The Telegraph (Calcutta). Retrieved July 7, 2013.