![]() | ||||||||||||||||
Personal information | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Jodhkan, Sirsa, Haryana, India | 11 ജൂലൈ 1990|||||||||||||||
Height | 1.71 m | |||||||||||||||
Playing position | Goalkeeper | |||||||||||||||
Club information | ||||||||||||||||
Current club | Hockey Haryana | |||||||||||||||
Senior career | ||||||||||||||||
Years | Team | Apps | (Gls) | |||||||||||||
Hockey Haryana | ||||||||||||||||
National team | ||||||||||||||||
2008– | India | 176 | (0) | |||||||||||||
Medal record
|
സവിത പൂനിയ (ജനനം 11 ജൂൺ, 1990) ഇന്ത്യൻ ദേശീയ ഹോക്കി ടീമിലെ ഒരംഗമാണ്. ഹരിയാന സ്വദേശിയാണ് സവിത. ടീമിലെ ഗോൾ കീപ്പറാണ്. 2016 ലെ റിയോ ഒളിമ്പിക്സിലും സവിതയായിരുന്നു ഗോൾ കീപ്പർ. മുപ്പത്തിയാറ് വർഷത്തിനു ശേഷമാണ് ഇന്ത്യ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്.
1990 ജൂലായ് 11 ന് ഹരിയാനയിലെ സിർസ ജില്ലയിൽ ജോദ്കാൻ ഗ്രാമത്തിലാണ് പുനിയ ജനിച്ചത്. മികച്ച വിദ്യാഭ്യാസത്തിനായി അവരെ ജില്ലാ ആസ്ഥാനത്തേക്ക് അയച്ചു. അവർ സ്പോർട്സ് അക്കാദമിയിൽ ചേർന്നു. അവരുടെ മുത്തച്ഛൻ മഹീന്ദർ സിംഗ് ഹോക്കിയിൽ പ്രോത്സാഹിപ്പിക്കുകയും ഹിസർ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) കേന്ദ്രത്തിൽ ചേർക്കുകയും ചെയ്തു.[1]ചെറുപ്പകാലം മുതൽ തന്നെ സുന്ദർ സിംഗ് ഖരബ് പരിശീലിപ്പിച്ചു.[2]തുടക്കത്തിൽ ഈ മത്സരത്തിൽ താല്പര്യമില്ലായിരുന്നു, പക്ഷേ, അവരുടെ പിതാവ് ഇരുപതിനായിരം രൂപ ചിലവഴിച്ചു കഴിഞ്ഞപ്പോൾ, പുനിയ ഒരു പുതിയ വെളിച്ചത്തിൽ ഗെയിം കണ്ടുതുടങ്ങി, അതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു. 2007- ൽ ലക്നൗവിലെ ഒരു ദേശീയ ക്യാമ്പിൽ പൂനിയ തിരഞ്ഞെടുക്കപ്പെട്ടു. അവരെ ടോപ്പ് ഗോൾ കീപ്പർ ആയി പരിശീലിപ്പിച്ചു.[3]