സഹസ്രം (ചലച്ചിത്രം)

സഹസ്രം
സിനിമയുടെ പോസ്റ്റർ
സംവിധാനംഡോ. എസ്. ജനാർദ്ദനൻ
നിർമ്മാണംസുരേന്ദ്രൻ പിള്ള
രചനഡോ. എസ്. ജനാർദ്ദനൻ
അഭിനേതാക്കൾസുരേഷ് ഗോപി
ലക്ഷ്മി ഗോപാലസ്വാമി
ബാല
സരയു
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംസെന്തിൽ കുമാർ
ചിത്രസംയോജനംമഹേഷ് നാരായണൻ
വിതരണംസെവൻ ആർട്ട്സ് റിലീസ്
റിലീസിങ് തീയതി
  • ഡിസംബർ 3, 2010 (2010-12-03)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഡോ. എസ്. ജനാർദ്ദനന്റെ സംവിധാനത്തിൽ 2010 ഡിസംബർ 3ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സഹസ്രം.[1] സുരേന്ദ്രൻ പിള്ള നിർമിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ സുരേഷ് ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബാല, കാതൽ സന്ധ്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. എം. ജയചന്ദ്രനാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രം സാമ്പത്തികമായി വിജയമായിരുന്നു.

കഥാസംഗ്രഹം

[തിരുത്തുക]

ഒരു സിനിമാ ഷൂട്ടിങ്ങിനിടെ നടന്ന വിചിത്രമായ കൊലപാതകവും, അതിനെപ്പറ്റി അന്വേഷിക്കാൻ എത്തുന്ന പോലീസ് ഓഫീസറും, ഒടുവിൽ വേറിട്ട അന്വേഷണരീതികളിലൂടെ അദ്ദേഹം അതിന്റെ സത്യാവസ്ഥ കണ്ടെത്തുകയും ചെയ്യുന്നതിന്റെയും കഥയാണ് ഈ ചലച്ചിത്രം.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഈ ചിത്രത്തിൽ 2 ഗാനങ്ങളാണ് ഉള്ളത്. ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും, സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനുമാണ്.[2]

ട്രാക്ക് # ഗാനം ഗായകൻ(ർ)
1 "ഏതോ രാവിൽ" കെ.എസ്. ചിത്ര
2 "കണ്ണേ വാ" അൽഫോൺസ് ജോസഫ്

അവലംബം

[തിരുത്തുക]
  1. സഹസ്രം Archived 2013-05-30 at the Wayback Machine: സിനിമയെക്കുറിച്ച്- Nowrunning.comൽ നിന്ന്
  2. സഹസ്രം: സിനിമയെക്കുറിച്ച്- മലയാളസംഗീതം.ഇൻഫോ