പശ്ചിമേന്ത്യയിൽ നിന്നുള്ള ഒരു നാടോടി മെംബ്രനോഫോൺ സംഗീതോപകരണമാണ് സാംബാൽ അഥവാ സാമ്പാൽ . [1] ഒരു വശത്ത് നിന്ന് ഒന്നിച്ച് രണ്ട് തടി ഡ്രമ്മുകൾ ഇതിലുണ്ട്. ഒരു ഡ്രം മറ്റൊന്നിനേക്കാൾ ഉയർന്ന പിച്ചിൽ ശബ്ദമുണ്ടാക്കുന്നതാണ്. രണ്ട് ചെണ്ടക്കോലുപയോഗിച്ചാണ് ശബ്ദമുണ്ടാക്കുന്നത്. ഗോന്ധാലി ജനതയുടെ പരമ്പരാഗത ഡ്രം കൂടിയാണ് സാമ്പാൽ. പശ്ചിമ ഇന്ത്യയിലെ ദാദ്ര, നഗർ ഹവേലി, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ കോക്നക്കാർക്കിടയിൽ കാണപ്പെടുന്ന ഒരു നാടോടി ഡ്രം കൂടിയാണ് സാംബാൽ.
മഹാലക്ഷ്മി ദേവിയുടെ ദാസന്മാർ ഗോണ്ടൽ പൂജയിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണം കൂടിയാണ് സാംബാൽ.