ഒ.എസ്. കുടുംബം | യൂണിക്സ് സമാനം |
---|---|
സോഴ്സ് മാതൃക | ഓപൺ സോഴ്സ് |
നൂതന പൂർണ്ണരൂപം | 11.10 (ഉഹുദ്) / ഡിസംബർ 19, 2011 |
ലഭ്യമായ ഭാഷ(കൾ) | ബഹുഭാഷ (55ഓളം)[1] |
പുതുക്കുന്ന രീതി | ആപ്റ്റ് (ഫ്രണ്ട് എൻഡുകൾ ലഭ്യമാണ്) |
പാക്കേജ് മാനേജർ | ഡിപികെജി |
സപ്പോർട്ട് പ്ലാറ്റ്ഫോം | എക്സ്86 (32 ബിറ്റ്), എക്സ്86-64 (64 ബിറ്റ്)[2] |
കേർണൽ തരം | മോണോലിത്തിക്ക് (ലിനക്സ്) |
യൂസർ ഇന്റർഫേസ്' | ഗ്നോം |
സോഫ്റ്റ്വെയർ അനുമതി പത്രിക | ഗ്നു ജിപിൽ, മറ്റുള്ളവയും |
വെബ് സൈറ്റ് | www.sabily.org |
മുസ്ലിംകൾക്കായി നിർമ്മിക്കപ്പെട്ട ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സാബിലി. ലിനക്സ് വിതരണങ്ങളിലൊന്നായ ഡെബിയന്റെ വ്യുൽപ്പന്നമായ ഉബുണ്ടു അടിസ്ഥാനമാക്കിയാണ് സാബിലി നിർമ്മിച്ചിട്ടുള്ളത്.[3] ഉബുണ്ടുവിൽ ഇസ്ലാമിക സോഫ്റ്റ്വെയറുകളും അറബി ഭാഷക്കുള്ള പിന്തുണയും കൂട്ടിച്ചേർത്താണ് സാബിലി ലഭ്യമാക്കിയിട്ടുള്ളത്.
2007ലാണ് സാബിലി പുറത്തിറക്കാൻ ആരംഭിച്ചത്. ആദ്യകാലത്ത് ഉബുണ്ടു മുസ്ലിം എഡിഷൻ (ഉബുണ്ടുമി) എന്ന പേരിലായിരുന്നു സാബിലി അറിയപ്പെട്ടിരുന്നത്. ഉബുണ്ടുമി 7.04 ആയിരുന്നു ആദ്യത്തെ സാബിലി പതിപ്പ്. ഉബുണ്ടുവിന്റെ പുറത്തിറക്കൽ ചക്രവും പതിപ്പ് സംഖ്യാ സമ്പ്രദായവും പിന്തുടർന്നാണ് സാബിലി പുതിയ പതിപ്പുകളിറക്കുന്നത്. പതിപ്പ് 9.04 മുതൽ സാബിലി എന്ന നാമം സ്വീകരിച്ചത്.