സാമുല്ല ഖാൻ (ഫീൽഡ് ഹോക്കി)

സാമുല്ല ഖാൻ
Personal information
Born (1951-09-06) 6 സെപ്റ്റംബർ 1951  (73 വയസ്സ്)
Bahawalpur, Pakistan
Playing position Left winger

സാമുല്ല ഖാൻ (ഉർദു: سمیع اللہ خان; ജനനം സെപ്റ്റംബർ 6, 1951, ബഹവാൾപൂർ) പാകിസ്താനിൽ നിന്നുള്ള മുൻ ഹോക്കി താരമാണ്. അദ്ദേഹത്തിന്റെ വേഗത കാരണം പറക്കും കുതിര എന്ന വിളിപ്പേരുണ്ട്. അദ്ദേഹം ഒളിമ്പിക് ഗെയിംസിലെ ഒരു മുൻ മുതിർന്ന കളിക്കാരനായിരുന്നു. [1][2]

ജീവിതം

[തിരുത്തുക]

1970 കളിലും 1980 കളിലും ഇദ്ദേഹം ജന്മനാടായ ഒരു ഇടതു വിങർ ആയി കളിച്ചു.[2]

1976 -ൽ മോൺട്രിയലിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ പാകിസ്താന് വെങ്കല മെഡൽ നേടികൊടുത്തു.1978- ൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ ഗെയിംസിലും 1982- ൽ ഇന്ത്യയിലും സ്വർണം നേടിയിരുന്നു.1982 ൽ മുംബൈ ലോകകപ്പ് നേടിയ പാകിസ്താൻ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു. അതേ വർഷം ഏഷ്യൻ ഗെയിംസിൽ ടീമിന്റെ ക്യാപ്റ്റൻ ആയി ഇന്ത്യയെ 7-1 ന് പരാജയപ്പെടുത്തി. വളരെ അപൂർവ്വമായ വേഗതയിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ബോൾ നിയന്ത്രണം ഹോക്കിയിൽ കാണാവുന്ന അപൂർവമായ സവിശേഷതയാണ്.

അവാർഡും അംഗീകാരവും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Samiullah Khan resigns as Pakistan hockey team manager, Dawn (newspaper), Published 31 March 2005, Retrieved 21 August 2017
  2. 2.0 2.1 Profile of Samiullah Khan on Pakistan Hockey Federation website, Retrieved 21 August 2017
  3. Sitara-i-Imtiaz Award for Samiullah Khan in 2014 on Geo News website, Published 23 March 2014, Retrieved 21 August 2017