പതിനേഴാം നൂറ്റാണ്ടിൽ, ആന്ധ്രാപ്രദേശിലെ കാർവേട്ടിനഗരം ഗ്രാമത്തിൽ ജീവിച്ചിരുന്ന കർണാടകസംഗീതജ്ഞനായിരുന്നു സാരംഗപാണി. [1] ഭരതനാട്യത്തിൽ ആലപിക്കുന്ന ഒരുതരം കർണാടകകൃതികളായ പദങ്ങളുടെ രചനയിലൂടെ, അദ്ദേഹം പ്രശസ്തനാണ്. നാട്ടുരാജാവായിരുന്ന വെങ്കട പെരുമാളിന്റെ കൊട്ടാരത്തിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു സാരംഗപാണി.[2]
തെലുങ്കിലും സംസ്കൃതത്തിലും വിദ്വാനായിരുന്ന സാരംഗപാണി രണ്ടുഭാഷകളിലുമായി ഇരുന്നൂറോളം കൃതികൾ എഴുതിയിട്ടുണ്ട്. [1] കാർവേട്ടിനഗരം വേണുഗോപാലസ്വാമി ക്ഷേത്രത്തിലെ പ്രധാന ദേവതയായ വേണുഗോപാലനെ സ്തുതിച്ചുകൊണ്ടാണ് അദ്ദേഹം കൃതികൾ രചിച്ചിരിക്കുന്നത്. തന്റെ കൃതികളിൽ, "വേണുഗോപാല " എന്ന മുദ്രയും ചേർത്തിരുന്നു. [1]
# | രചന | രാഗം | താളം | ഭാഷ |
---|---|---|---|---|
1 | മൊഗഡോച്ചി [3] | സഹന | മിസ്രാചാപ്പ് | തെലുങ്ക് |
2 | പട്ടക്കുര [4] | ആനന്ദഭൈരവി | തെലുങ്ക് | |
3 | ഉപമുഗനേ [5] | യാദുകുലകാംഭോജി | തെലുങ്ക് |