1999 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ചിലിയൻ രാഷ്ട്രീയക്കാരിയും പരിസ്ഥിതി പ്രവർത്തകയുമാണ് സാറാ മരിയ ലാരൈൻ റൂയിസ്-ടാഗ്ലെ (ജനനം: 1952). അവർ ബാസ്‌ക് വംശജയാണ്. [1]ലാരൈൻ നിലവിൽ ഇന്റർനാഷണൽ ഫോറം ഓൺ ഗ്ലോബലൈസേഷന്റെ ഡയറക്ടർ ബോർഡിൽ ഇരിക്കുന്നു.[2]
1972 ൽ നരവംശശാസ്ത്ര പഠനത്തിനായി ലാരൈൻ യൂണിവേഴ്‌സിഡാഡ് ഡി ചിലിയിൽ ചേർന്നു. ചിലിയിലെ പോണ്ടിഫിക്കൽ കാത്തലിക് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അവർ പ്ലാസ്റ്റിക് ആർട്സ് അദ്ധ്യാപനത്തിൽ ബിരുദം നേടി.
1978 മുതൽ 1989 വരെ ചിലിയിലെ കത്തോലിക്കാ സർവ്വകലാശാലയായ യൂണിവേഴ്സിഡാഡ് മെട്രോപൊളിറ്റാന ഡി സിയാൻസിയാസ് ഡി ലാ എഡ്യൂക്കേഷ്യനിൽ സൗന്ദര്യശാസ്ത്രരംഗത്തെ അക്കാദമിക് ആയിരുന്നു ലാരൈൻ. 1989 മുതൽ 1993 വരെ ഗ്രീൻപീസിലെ ചിലി (പസഫിക്കോ സർ) ഓഫീസിന്റെ സ്ഥാപക അംഗവും ഡയറക്ടറായിരുന്നു അവർ. കൂടാതെ ആഗോളവൽക്കരണ ഗവേഷണത്തിനായി റെനാസ് (റെഡ് നാഷനൽ ഡി അക്സിയൻ ഇക്കോലോഗിക്ക, അല്ലെങ്കിൽ "നാഷണൽ നെറ്റ്വർക്ക് ഫോർ എൻവയോൺമെന്റൽ ആക്ഷൻ") പോലുള്ള സംഘടനകളുമായും പ്രവർത്തിച്ചു. 1997 മുതൽ 2001 വരെ സസ്റ്റെയിനേബിൾ ചിലി പ്രോഗ്രാമിന്റെ (പ്രോഗ്രാം ചിലി സസ്റ്റന്റബിൾ) ഡയറക്ടറായി സേവനമനുഷ്ഠിച്ചു. [3]
1999 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചിലി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു ലാരൈൻ. വിവിധ പരിസ്ഥിതി പ്രവർത്തകരുടെ പിന്തുണയോടെ, സ്ഥാനാർത്ഥിത്വം സമർപ്പിക്കാൻ ആവശ്യമായ ഒപ്പുകളുടെ 0.5% സ്വീകരിക്കാൻ അവർക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ അവർക്ക് 31,319 വോട്ടുകൾ അഥവാ 0.44% വോട്ട് ലഭിച്ചു അഞ്ചാം സ്ഥാനത്തെത്തി. മുൻ സെനറ്റർ അർതുറോ ഫ്രീയായിരുന്നു അവർക്കെതിരെയുളള സ്ഥാനാർത്ഥി. [4] ആദ്യ വോട്ടെടുപ്പിന് ഭൂരിപക്ഷമില്ലാത്തതിനാൽ റിക്കാർഡോ ലാഗോസും (പിപിഡി / സിപിഡി) ജോക്വിൻ ലാവനും (യുഡിഐ / ഐപിസി) തമ്മിൽ ഒരു തിരഞ്ഞെടുപ്പ് നടന്നു. ലാരൈൻ, ഗ്ലാഡിസ് മാരിൻ (പിസിസി), ടോമസ് ഹിർഷ് (പിഎച്ച്) എന്നിവർ ചേർന്ന് കൺസേർട്ടാസിയൻ സഖ്യ സ്ഥാനാർത്ഥി റിക്കാർഡോ ലാഗോസിന് പിന്നിൽ പിന്തുണ നൽകി. കൻസർവറ്റിവ് സ്ഥാനാർത്ഥിയായ ലാഗോസ് ലാവിനെ പരാജയപ്പെടുത്തി. [5]
ലാരൈൻ വിവിധ സംഘടനകളുമായി പരിസ്ഥിതി ആക്ടിവിസം തുടരുകയാണ്. പ്രധാനമായും സസ്റ്റെയിനേബിൾ ചിലി പ്രോഗ്രാമിൽ പ്രവർത്തിക്കുന്നു. അതിൽ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. 2001 മുതൽ നാഷണൽ എൻവയോൺമെന്റ് കമ്മീഷന്റെ കൺസൾട്ടേറ്റീവ് കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചു (കോമിസിയൻ നാഷനൽ ഡെൽ മീഡിയ ആംബിയന്റ്, കൊണാമ). പാസ്ക്വ ലാമ, [6][7][8] ഐസൻ മേഖലയിലെ ഡാമുകൾ, [9] ചിലിയുടെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി അവരുടെ രാജ്യത്ത് ആണവോർജ്ജം ഏർപ്പെടുത്തൽ തുടങ്ങിയ പദ്ധതികളുടെ ശക്തമായ എതിരാളിയായിരുന്നു അവർ. ആരംഭത്തിൽ അടുപ്പം ഉണ്ടായിരുന്നിട്ടും ഇത് കൺസേർട്ടാസിയൻ സർക്കാരുകളിൽ നിന്ന് സ്വയം അകന്നുപോകാൻ കാരണമായി.[10]
{{cite web}}
: CS1 maint: archived copy as title (link)
{{cite web}}
: CS1 maint: archived copy as title (link)
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link)