വാർത്താവിനിമയ ഉപഗ്രഹങ്ങളിൽ നിന്നും വിവരങ്ങൾ സ്വീകരിക്കുവാൻ ഉപയോഗിക്കുന്ന തരം പരാബോളിക് ആൻറിനയാണ് സാറ്റലൈറ്റ് ഡിഷ്. പരോബോളിക് ആകൃതി കാരണം ഡിഷിന്റെ ഫോക്കൽ പോയിന്റിലേക്ക് സിഗ്നലുകൾ കേന്ദ്രീകരിക്കപ്പെടുന്നു. ഫീഡ്‌ഹോൺ എന്നറിയപ്പെടുന്ന ഉപകരണം ഫോക്കൽ പോയിന്റിൽ ഘടിപ്പിച്ചിരിക്കുന്നു. സിഗ്നലുകൾ ശേഖരിച്ച് ലോ-നോയിസ് ബ്ലോക്ക് സംവിധാനത്തിലേക്ക് നൽകുക എന്നതാണ് ഇതിന്റെ ധർമ്മം.