സാൻ ജാസിന്റോ മലനിര | |
---|---|
ഉയരം കൂടിയ പർവതം | |
Peak | San Jacinto Peak |
Elevation | 3,302.3 മീ (10,834 അടി) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | United States |
State | California |
District | Riverside County |
Range coordinates | 33°48′52″N 116°40′45″W / 33.81444°N 116.67917°W |
Topo map | USGS San Jacinto Peak |
സാൻ ജാസിന്റോ മലനിര (Avii Hanupach[1] in Mojave) അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ കിഴക്കൻ ലോസ് ആഞ്ചെലെസിൽ സ്ഥിതിചെയ്യുന്ന പർവ്വത മേഖലയാണിത്.[2] ലാറ്റിൻ അമേരിക്കയിലെ പേരുകേട്ട പേട്രൻ ആയ ഹിയാസിൻത് (സ്പാനിഷിൽ സാൻ ജാസിന്റോ) എന്ന ആദ്യത്തെ ബ്ലാക്ക് ഫ്രിയർസ് സെയിന്റിന്റെ നാമത്തിലാണ് ഈ മലനിര അറിയപ്പെടുന്നത്. സാൻ ജാസിന്റോ മലനിരകൾ തെക്കൻ കാലിഫോർണിയയിലെ ദേശീയ സ്മാരകമായിട്ടാണ് (സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം) അറിയപ്പെടുന്നത്.[3]
.
സാൻ ജാസിന്റോ മലനിരകൾ സാൻ ബർനാർഡിനോ മലനിരകളിൽ നിന്ന് തെക്ക്-കിഴക്ക് സാൻന്ത റോസ മലനിരകളിലേയ്ക്ക് 50 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പർവ്വതമേഖലയാണിത്. കൂടാതെ ഈ മലനിരകൾ തെക്കൻ കാലിഫോർണിയയിൽ നിന്ന് ബജ കാലിഫോർണിയ ദ്വീപിന്റെ തെക്കെ അറ്റത്ത് 1,500 കിലോമീറ്റർ വിസ്തൃതിയിൽ അർദ്ദദ്വീപിലാണ് നിലനിൽക്കുന്നത്. ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സാൻ ജാസിന്റോ കൊടുമുടി (3,302 മീറ്റർ) ആണ്.[4] ഈ പ്രദേശം ഗ്രേറ്റ് ബേസിൻ ഡിവൈഡ് ഭൂപ്രദേശവും സാൾട്ടൺ സിങ്ക് വാട്ടർഷെഡ് കൂടിയാണ്. ഈ മേഖലയുടെ കിഴക്കൻ ഭാഗത്തായി കോച്ചെല്ല താഴ്വര പരന്നു കിടക്കുന്നു. സാൻ ജാസിന്റോ കൊടുമുടിയിൽ മൗണ്ട് സാൻ ജാസിന്റോ സ്റ്റേറ്റ് പാർക്ക് സ്ഥിതിചെയ്യുന്നു.1990-ൽ കാലിഫോർണിയ ലെജിസ്ലേച്വുർ കോച്ചെല്ല വാലി മൗണ്ടെയിൻസ് കൺസർവൻസി സൃഷ്ടിച്ച് സാൻ ജാസിന്റോ മലനിരകളെയും താഴ്വരപ്രദേശങ്ങളെയും സംരക്ഷിച്ചു പോരുന്നു.