സാൻ ബർനാർഡിനോ ദേശീയ വനം | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Forest near Fawnskin | |
Location | San Bernardino / Riverside counties, California, United States |
Nearest city | San Bernardino, California |
Coordinates | 34°08′00″N 117°00′36″W / 34.13333°N 117.01000°W |
Area | 823,816 ഏക്കർ (3,333.87 കി.m2)[1] |
Established | 1907 |
Governing body | U.S. Forest Service |
Website | San Bernardino National Forest |
അമേരിക്കൻ ഐക്യനാടുകളിലെ സൗത്ത് കാലിഫോർണിയ സംസ്ഥാനത്തിലാണ് സാൻ ബർണാർഡിനൊ ദേശീയ വനം സ്ഥിതിചെയ്യുന്നത്. 823,816 ഏക്കർ (3,333.87 km2) വിസ്തീർണ്ണമുള്ള ഈ വനത്തിൽ 677,982 ഏക്കർ (2,743.70 ചതുശ്ര കിലോമീറ്റർ) പ്രദേശം സ്വയം ഭരണാവകാശമുള്ളതാണ്.[2] കിഴക്കുഭാഗത്ത് സാൻ ബർനാർഡിനോ മലനിരകൾക്ക് കുറുകെയും സാൻ ജാസിന്റോ മലനിരകൾക്കും ദ്വീപിന്റെ വടക്കുഭാഗത്തുള്ള സാൻന്ത റോസ മലനിരകളിലുമായി രണ്ട് പ്രധാനഭാഗങ്ങളായിട്ടാണ് ഈ വനപ്രദേശം കാണപ്പെടുന്നത്. 2,000 മുതൽ 11,499 അടി (600 മുതൽ 3505 മീ.) ഉയരത്തിലാണ് ഈ വനനിരകളുടെ സ്ഥാനം.
സാൻ ഗോർഗോനിയോ, കുക്കമോൻഗ, സാൻ ജാസിന്റോ,സാന്തറോസ, ബിഗ്ഹോൺ മലനിരകൾ തുടങ്ങിയ അഞ്ച് വിജനപ്രദേശങ്ങൾ ഈ വനമേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു. സാൻ ബർണാർഡിനൊയിലാണ് ഈവനത്തിന്റ ഹെഡ്കോർട്ടേഴ്സ് സ്ഥിതിചെയ്യുന്നത്. ലിറ്റിൽ ക്രീക്ക്, ഇഡിൽവൈൽഡ്, സ്കൈഫോറസ്റ്റ് എന്നീപ്രദേശങ്ങളിൽ ജില്ലാ ഓഫീസുകൾ പ്രവർത്തിക്കുന്നു.[3]
1936-ൽ പുറത്തിറങ്ങിയ അമേരിക്കൻ ചരിത്ര സിനിമകളിലൊന്നായ ഡാനിയൽ ബൂനെ എന്ന ചലച്ചിത്രത്തിന്റെയും 1969-ൽ പുറത്തിറങ്ങിയ പെയിന്റ് യുവർ വാഗൺ എന്ന ചലച്ചിത്രത്തിന്റെയും ഷൂട്ടിംഗ് ഈ വനത്തിലായിരുന്നു ചിത്രീകരിച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവ്വേ പ്രകാരം തെക്കും വടക്കും രണ്ടു വലിയ ഭാഗങ്ങളായിട്ടാണ് ഈ വനപ്രദേശം സ്ഥിതിചെയ്യുന്നത്. വനത്തിന്റെ പടിഞ്ഞാറൻ അതിര് അഞ്ചെലെസ് ദേശീയവനവുമായും തെക്ക്-വടക്കൻ മേഖലയിൽ ഏകദേശം പത്തു മൈലോളം ദൂരത്തിൽ ഇന്റർസ്റ്റേറ്റ് 15 ആയും ചേർന്നു കിടക്കുന്നു. വനത്തിന്റെ വിസ്താരമേറിയ വടക്കൻപ്രദേശം കിഴക്കു-പടിഞ്ഞാറായി 90 കിലോമീറ്ററും വടക്കു-തെക്കുഭാഗത്തായി 40 കിലോമീറ്ററും സാൻ ബർണാർഡിനൊ മലനിരകളിൽ വ്യാപിച്ചുകിടക്കുന്നു. പടിഞ്ഞാറൻ പ്രദേശം സാൻ അന്റോണിയോ മലനിരകളിലും സാൻ ബർണാർഡിനൊ കൗണ്ടിയിലെ റൈറ്റ് വുഡിലുമായി വ്യാപിച്ചു കിടക്കുന്നു. വനത്തിന്റെ കിഴക്കൻഭാഗം ഏകദേശം 10 മൈൽ ബിഗ് ബീയർ സിറ്റിയുമായി ചേർന്നു കിടക്കുന്നു.
കോണിഫർ സസ്യങ്ങളാണ് ഈ വനത്തിൽ കണ്ടു വരുന്നത്. പൊൻഡൊറോസ പൈൻ (Pinus ponderosa), ജെഫെറി പൈൻ (Pinus jeffreyi), ഷുഗർ പൈൻ (Pinus lambertiana),കൗൾട്ടർ പൈൻ (Pinus coulteri), ലോഡ്ജിപോൾ പൈൻ (Pinus contorta), സിംഗിൾ-ലീഫ് പിനിയോൺ (Pinus monophylla), ക്നോബ്കോൺ പൈൻ (Pinus attenuata) എന്നീ പൈൻ വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളും ബിഗ് കോൺ ഡൗഗ്ലാസ്-ഫിർ (Pseudotsuga macrocarpa), വൈറ്റ് ഫിർ (Abies concolor), ഇൻസെൻസ് സീഡർ (Calocedrus decurrens), വെസ്റ്റേൺ ജൂനിപെർ (Juniperus occidentalis), കനിയോൺ ലിവ് ഓക്ക് (Quercus chrysolepis), കാലിഫോർണിയ ബ്ലാക്ക് ഓക്ക് (Quercus kelloggii) പസഫിക് ഡോഗ് വുഡ് (Cornus nuttallii)എന്നീ സസ്യങ്ങളും ഇവിടത്തെ സസ്യജാലങ്ങളിൽപ്പെടുന്നു. 87,400 ഏക്കർ (354 km2) വിസ്തൃതിയിൽ ഓൾഡ് ഗ്രോത്ത് സസ്യങ്ങൾ ആണ് വനത്തിൽ കൂടുതലും കണ്ടു വരുന്നത്. അവയിൽ കൂടുതലും പൈൻ മരങ്ങളും ഫിർ മരങ്ങളുമാണ്.[4]
Yellow Post Camp Site Info Dated Feb 2014 https://commons.wikimedia.org /wiki/File:Yellow_camp_site_info_big_bear.pdf