കർത്താവ് | ആക്സൽ മുന്തേ |
---|---|
യഥാർത്ഥ പേര് | The Story of San Michele |
പരിഭാഷ | എൻപി അബ്ദുൽ നാസർ |
രാജ്യം | ഇംഗ്ലണ്ട് |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ഓർമ്മക്കുറിപ്പുകൾ, ആത്മകഥ, നോവൽ |
പ്രസാധകർ | മാതൃഭൂമി ബുക്സ് മലയാളത്തിൽ |
പ്രസിദ്ധീകരിച്ച തിയതി | 1929 |
സ്വീഡിഷ് ഡോക്ടറായ ആക്സൽ മുന്തേയുടെ (ജനനം ഒക്ടോബർ 31, 1857 – മരണം ഫെബ്രുവരി 11, 1949) ഓർമ്മക്കുറിപ്പായ പുസ്തകമാണ് സാൻ മിഷേലിന്റെ കഥ (The Story of San Michele). 1929 -ൽ ആദ്യമായി പബ്ലിഷ് ചെയ്ത ഈ പുസ്തകം നിരവധി ഭാഷകളിൽ ഏഴു പതിറ്റാണ്ടിലേറെ തുടർച്ചയായി പുറത്തിറങ്ങുകയുണ്ടായി.
സ്വീഡനിൽ വളർന്ന മുന്തേ, തന്റെ 17 -ആം വയസ്സിൽ ഒരു യാത്ര നടത്തിയപ്പോൾ ഇറ്റലിയിലെ ദ്വീപ് ആയ കാപ്രിയിലും എത്താൻ ഇടയായി. കാപ്രിയിലെ ഗ്രാമമായ അനാകാപ്രിയിലേക്കുള്ള ഫിനീഷ്യൻ പടവുകൾ കയറുമ്പോൾ മുന്തേ ആ നാട്ടുകാരനായ ഒരാളുടെ കൈവശമുള്ള നാശോന്മുഖമായ ഒരു പള്ളി കാണുകയും അതു സ്വന്തമാക്കുന്നതെപ്പറ്റിയും പുനരുജ്ജീവിപ്പിക്കുന്നതിനെപ്പറ്റിയും സങ്കൽപ്പിച്ചു. സാൻ മിഷേലിനായി സമർപ്പിച്ചിരുന്ന ആ പള്ളി നിർമ്മിച്ചിരുന്നത് റോമാ ചക്രവർത്തിയായിരുന്ന ടിബേരിയസിന്റെ വസതിയുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ചായിരുന്നു.
മുന്തേ വൈദ്യം പഠിക്കാനായി ഫ്രാൻസിൽ പോവുകയും പാരീസിൽ ഡോക്ടറായി സേവനം അനുഷ്ടിക്കുകയും ചെയ്തു. നേപ്പിൾസിൽ 1884 -ൽ പടർന്ന കോളറയെ വരുതിയിലാക്കാൻ മുന്തേയും സഹായം നൽകിയിരുന്നു. 1887 -ൽ മുന്തേ അനകാപ്രിയിലെ ആ പള്ളി സ്വന്തമാക്കുകയും തന്റെ ജീവിതത്തിന്റെ വലിയൊരു കാലം സാൻ മിഷേലിലെ വില്ലയിൽ ചെലവഴിക്കുകയും ചെയ്തു. സാൻ മിഷേൽ നന്നാക്കാനാവശ്യമായ പണത്തിനായി മുന്തേ റോമിലും ഡോക്ടറായി ജോലി ചെയ്തിരുന്നു.
368 താളുകളിൽ 32 അധ്യായങ്ങളായാണ് പുസ്തകം എഴുതിയിരിക്കുന്നത്. കൊച്ചുകൊച്ചു സംഭവങ്ങളും കഥാപ്രാത്രങ്ങളുമായാ ണ്നോവൽ അടുക്കിയിരിക്കുന്നത്. പൂർണ്ണമായും കാലത്തിനനുസരിച്ചല്ല നീക്കം. മുന്തേയുടെ ജീവിതത്തിലെ പലകാലഘട്ടങ്ങളിലൂടെയും പുസ്തകം സഞ്ചരിക്കുന്നു. ചാർക്കോട്ട്, പാസ്റ്റർ, ഹെന്രി ജെയിംസ്, മോപ്പസാങ് തുടങ്ങിയ പല പ്രസിദ്ധരായവരും കടന്നുവരുന്നുണ്ട്. കൂടാതെ സഹൂഹത്തിന്റെ താഴെകീടയിലുഌഅവരും നാടോടികളും പാവപ്പെട്ടവരും കഥാഗതിയിൽ സജീവമാണ്. ഒരു കടുത്ത മൃഗസ്നേഹിയായ മുന്തേയുടേ പുസ്തകത്തിൽ അതെപ്പറ്റിയുള്ള കാര്യങ്ങൾ പലയിടത്തും കടന്നുവരുന്നു.
എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റിയോ മക്കളെപ്പറ്റിയോ ഒരിടത്തും പരാമർശങ്ങളേയില്ല. ധാരാളം ബ്രിട്ടീഷ് കണക്ഷനുകൾ ഉണ്ടായിട്ടും അതേപ്പറ്റിയൊന്നും ഒന്നും പറയുന്നില്ല പുസ്തകത്തിൽ. ലോകത്താകമാനം വൻസ്വീകരണമാണ് സാൻ മിഷേലിന്റെ കഥയ്ക്ക് ലഭിച്ചത് 1930 ആയപ്പോഴേക്കും ഇംഗ്ലീഷിൽ മാത്രം 12 പതിപ്പുകൾ പുറത്തിറങ്ങി. ജർമൻ ഭാഷയിൽ 1962 -ൽ ഒരു സിനിമയും ഉണ്ടാക്കുകയുണ്ടായി.[1]