എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തിലെ ഒമ്പതു പേരിൽ ഒരാളാണ് സി. പി. വോഹ്‌റ എന്ന ചന്ദ്ര പ്രകാശ് വോഹ്‌റ[1]. എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന പത്തൊമ്പതാമത്തെ ആളും നാലാമത്തെ ഇന്ത്യക്കാരനുമാണ് .1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന ഈ മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു.കേണൽ നരേന്ദ്രകുമാർ ആയിരുന്നു ഡെപ്യൂട്ടി . പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു.